ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വേനൽ കടുത്തതോടെ കുതിച്ചുയർന്ന് ചെറുനാരങ്ങ വില

കാഞ്ഞങ്ങാട്: രണ്ടരകിലോ ചെറുനാരങ്ങ 100 രൂപയ്ക്ക് കിട്ടിയിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് അരക്കിലോ. അതായത് കിലോക്ക് 200 രൂപ. വേനൽക്കാലം ചുട്ടുപൊള്ളിച്ചു തുടങ്ങിയതോടെയാണ് ചെറുനാരങ്ങ വില കുതിച്ചുയർന്നത്.

ഒരു മാസം മുൻപ് 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു ചെറുനാരങ്ങ വില. വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയതും വരവ് കുറഞ്ഞതുമാണ് വിലകൂടാൻ ഇടയാക്കിയത്.

വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങവില ഒരാഴ്ച പിന്നിടും മുൻപു തന്നെ 200-ലെത്തി. വരവ് കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വിലകൂടാനുള്ള സാധ്യതയാണ് വ്യാപാരികൾ പങ്കുവെക്കുന്നത്. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ചെറുനാരങ്ങ എത്തുന്നത്.

വേനൽച്ചൂട് കൂടിയതോടെ ശീതളപാനീയകടകളിൽ ഇപ്പോൾ തിരക്കുകുറഞ്ഞ നേരമില്ല. ശീതളപാനീയങ്ങളിൽ പ്രിയം നാരങ്ങവെള്ളത്തിനുതന്നെയാണ്. ഇതും നാരങ്ങവിലയിൽ പ്രതിഫലിച്ചുകാണാം.

X
Top