പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ക്ഷേമപെൻഷന് വർഷംതോറും മസ്റ്ററിങ് നിർബന്ധമാക്കി

തിരുവനന്തപുരം: സർക്കാർ നൽകുന്ന ക്ഷേമപെൻഷനും ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ക്ഷേമപെൻഷനും വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ ഇനി എല്ലാവർഷവും അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം.

മസ്റ്ററിങ് നടത്തുന്നതിന് പെൻഷൻ വാങ്ങുന്നവർ തന്നെ ഫീസ് നൽകണമെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇതുവരെ സർക്കാരാണ് ഈ ഫീസ് അക്ഷയകേന്ദ്രങ്ങൾക്ക് നൽകിയിരുന്നത്.

അക്ഷയകേന്ദ്രങ്ങളിലെത്തി വിരലടയാളം, കൃഷ്ണമണിയുടെ ഘടന തുടങ്ങിയവ രേഖപ്പെടുത്തുന്നതാണ് മസ്റ്ററിങ്. ഇത് കേന്ദ്രങ്ങളിലെത്തി നടത്താൻ 30 രൂപയാണ് ഫീസ്.

ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെയുള്ളവർക്ക് അക്ഷയകേന്ദ്രങ്ങളിൽ അറിയിച്ചാൽ വീട്ടിലെത്തി ചെയ്തുകൊടുക്കും.

അതിന് 50 രൂപ നൽകണം.

നേരത്തേ വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതിന് അക്ഷയകേന്ദ്രങ്ങൾക്ക് സർക്കാർ 130 രൂപയാണ് നൽകിയിരുന്നത്. ഇത് അമിതമാണെന്നും ഭാരിച്ച ചെലവുണ്ടാക്കുന്നുവെന്നും വിലയിരുത്തിയാണ് 50 രൂപയായി കുറച്ചത്.

ഈവർഷം ഏപ്രിൽ ഒന്നിന് മസ്റ്ററിങ് തുടങ്ങി. ജൂൺ 30 വരെ നീളും. അതിനകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ മുടങ്ങും. 2024 മുതൽ എല്ലാവർഷവും ജനുവരി ഒന്നുമുതൽ ഫെബ്രുവരി അവസാനംവരെയാണ് മസ്റ്ററിങ് നടത്തുക.

നിശ്ചിതദിവസങ്ങൾക്കകം ചെയ്യാനാകാത്തവർക്ക് എല്ലാമാസവും ഒന്നുമുതൽ 20 വരെ നടത്താം. അവർക്ക് മസ്റ്ററിങ് നടത്തിയ മാസംമുതലുള്ള ക്ഷേമപെൻഷൻമാത്രമേ നൽകൂ.

മസ്റ്ററിങ് നടത്താത്ത മാസങ്ങളിലെ കുടിശ്ശിക നൽകില്ല.

X
Top