രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

രഘുറാം രാജൻ ഫെഡറല്‍ റിസര്‍വ് റിവ്യു സമിതിയില്‍

കൊച്ചി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവിന്റെ ധനനയ രൂപീകരണത്തിലെ നിർണായക മേഖലകള്‍ പരിശോധിക്കുന്ന സമിതിയില്‍ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനടക്കം മൂന്ന് ഇന്ത്യയ്ക്കാരെ നിയമിച്ചു.

ഡല്‍ഹി സ്വദേശിയായ സാമ്പത്തിക വിദഗ്ദ്ധൻ രാജ് ചെട്ടി, മൈക്രോസോഫ്‌റ്റ് എക്സിക്യുട്ടീവ് ആശ ശർമ്മ എന്നിവരാണ് മറ്റ് ഇന്ത്യക്കാർ.

അഞ്ച് പ്രത്യേക സമിതികളാണ് പുതിയ ഗവർണർ കെവിൻ വാർഷ് നിയമിച്ചത്. ഫെഡറല്‍ റിസർവിന്റെ പിന്തുണയോടെയായിരിക്കും സമിതികളുടെ പ്രവർത്തനമെങ്കിലും അവ സ്വതന്ത്രമായി പഠനം നടത്തി ഫെഡറല്‍ ഓപ്പണ്‍ മാർക്കറ്റ് കമ്മിറ്റി (എഫ്.ഒ.എം.സി)ക്ക് ശുപാർശകള്‍ സമർപ്പിക്കും.

രഘുറാം രാജനെ ബാലൻസ് ഷീറ്റ് നയ സമിതിയിലേക്കാണ് നിയമിച്ചത്.

X
Top