ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

ഫ്യുവല്‍ ടാങ്ക് സ്‌ഫോടനം ഒഴിവാക്കുന്ന കണ്ടുപിടുത്തം: മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് ദേശീയ അവാര്‍ഡ്

ഡെല്‍ഹി: കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സോം പ്രകാശും ഡെല്‍ഹിയില്‍ ഇന്നലെ (ജനു 18) സമ്മാനിച്ച ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തില്‍ അവാര്‍ഡു നേടി മലയാളികള്‍ പ്രൊമോട്ടു ചെയ്യുന്ന ആറ്റം അലോയ്‌സ്.

തീപിടുത്തം, അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹനങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്തത്തിനാണ് ചെയര്‍മാന്‍ അനില്‍ നായരും സിഇഒ അജിത് തരൂരും സിടിഒ വിനോദ് മേനോനും സഹസ്ഥാപകരായ ആറ്റം അലോയ്‌സ് അവാര്‍ഡു നേടിയത്. ഒബ്രോയ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മൂവരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

പെട്ടെന്ന് തീപിടിക്കുന്ന സാധാരണ ഇന്ധനങ്ങള്‍, എല്‍പിജി എന്നിവയുടെ സംഭരണ ടാങ്കുകള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കുന്നതാണ് ഒരു ദശകത്തിലേറെ നീണ്ട ഗവേഷണങ്ങളിലൂടെ കമ്പനി വികസിപ്പിച്ചെടുത്ത് പേറ്റെന്റ് എടുത്ത സംവിധാനമെന്ന് ആറ്റം അലോയ്‌സ് ചെയര്‍മാനും സഹസ്ഥാപകനുമായ അനില്‍ നായര്‍ പറഞ്ഞു.

ഫ്യൂവല്‍ ടാങ്കുകളുടെ സ്‌ഫോടനം എങ്ങനെ ഭീഷണിയാകാമെന്നത് ഈയിടെ ക്രിക്കറ്റ് താരം ഋഷഭ് പന്തുള്‍പ്പെട്ടെ അപകടം തെളിയിച്ചുവെന്ന് സിടിഒ വിനോദ് മേനോന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം തങ്ങള്‍ വികസിപ്പിച്ചെടുത്ത ഈ സംവിധാനം കാറുകള്‍ക്കും ടാങ്കറുകള്‍ക്കും മാത്രമല്ല ബോട്ടുകള്‍, കപ്പലുകള്‍ തുടങ്ങിയ ജലയാനങ്ങളിലും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം അപകടങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കും, പക്ഷേ സംഭവിച്ചാലോ നഷ്ടങ്ങളും കനത്തതായിരിക്കും, അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം.

X
Top