ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ധന വില ഉടൻ കുറയ്ക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രി

കൊച്ചി: രാജ്യാന്തര വിപണിയിൽ സ്ഥിരത നേടാതെ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ചെങ്കടലിലെ ആക്രമണങ്ങളും മൂലം നിലവിൽ ആഭ്യന്തര വില കുറയ്ക്കാൻ പൊതുമേഖല എണ്ണ കമ്പനികൾക്ക് കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2022 മേയ് മാസത്തിന് ശേഷം എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇക്കാലയളവിൽ രാജ്യാന്തര ക്രൂഡ് വില ബാരലിന് 140 ഡോളറിൽ നിന്ന് 80 ഡോളറിലേക്ക് താഴ്ന്നിരുന്നു.

റഷ്യ- ഉക്രെയിൻ യുദ്ധം മൂലം ക്രൂഡ് വില കുതിച്ചുയർന്നതിനാൽ പോതുമേഖല കമ്പനികൾ കനത്ത നഷ്ടമാണ് നേരിട്ടതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇപ്പോഴും പെട്രോൾ, ഡീസൽ എന്നിവ ഉത്പാദന ചെലവിനേക്കാൾ താഴ്ന്ന വിലയിലാണ് വില്ക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

X
Top