അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ

ന്യൂഡൽഹി: രാജ്യത്താദ്യമായി ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ.

2024–25 സാമ്പത്തിക വർഷത്തിൽ രാജ്യത്താകമാനം 787,724 സിഎൻജി കാറുകൾ വിറ്റപ്പോൾ 736,508 ഡീസൽ കാറുകൾ മാത്രമാണ് വിറ്റഴിഞ്ഞത്.

കൂടാതെ പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി വാഹനങ്ങളുടെ സാന്നിധ്യം 20% ആയി ഉയർന്നു. കഴിഞ്ഞ വർഷമിത് 15 ശതമാനമായിരുന്നു.

ചെലവ് കുറഞ്ഞതും ഉപയോഗക്ഷമത കൂടിയതുമായ ഇന്ധനങ്ങളിലേക്കുള്ള ആളുകളുടെ മാറ്റവും ചില കമ്പനികൾ ഡീസൽ കാറുകളുടെ ഉൽപാദനം നിർത്തിയതുമാണു വിൽപന കുറയാൻ കാരണം.

X
Top