രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

ക്ലോഡ് 3.5 സോണറ്റ് അവതരിപ്പിച്ച് ആന്ത്രോപിക്ക്

പുതിയ എഐ മോഡലായ ക്ലോഡ് 3.5 സോണറ്റ് പുറത്തിറക്കി ആന്ത്രോപിക്ക്. ഇത് ഓപ്പൺ എഐയുടെ ജിപിടി 4ഒ-യേക്കാളും ഗൂഗിൾ ജെമിനി 1.5 പ്രോയേക്കാളും മികച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മുൻ ഓപ്പൺ എഐ ഗവേഷകർ തുടക്കമിട്ട ആന്ത്രോപിക്ക്, ഗൂഗിൾ, ആമസോൺ ഉൾപ്പടെയുള്ള കമ്പനികളുടെ സാമ്പത്തിക പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഇതിനകം സ്വീകാര്യത നേടിക്കഴിഞ്ഞ എഐ മോഡലുകളിലൊന്നാണ് ആന്ത്രോപിക്കിന്റെ ക്ലോഡ്.

ഐഒഎസിലും, വെബ് പ്ലാറ്റ്ഫോമിലും ക്ലോഡ് 3.5 സോണറ്റ് ലഭ്യമാണ്. പ്രവർത്തന ശേഷിയുടെ അടിസ്ഥാനത്തിൽ ഹൈക്കു, ഓപ്പസ്, സോണറ്റ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ക്ലോഡിനുള്ളത്.

ഇതിൽ ആന്ത്രോപിക്കിന്റെ ക്ലോഡ് 3 ശ്രേണിയിലെ ഏറ്റവും ബുദ്ധിയുള്ള എഐ മോഡലാണ് ക്ലോഡ് 3.5 സോണറ്റ്. കാര്യങ്ങൾ വിശകലനം ചെയ്യാനും പരിഹാരം കാണാനും ഇതിന് കഴിവ് കൂടുതലാണ്.

വേഗത്തിലും പ്രവർത്തനമികവിലും വിവിധ ബെഞ്ച്മാർക്കുകളിൽ ക്ലോഡ് 3 ഓപ്പസിനേക്കാൾ മികച്ചതാണ് ക്ലോഡ് 3.5 സോണറ്റ് എന്നാണ് ആന്ത്രോപിക്ക് പറയുന്നത്.

എഴുത്ത്, തർജ്ജമ, കോഡിങ്, ചാർട്ടുകളും ഗ്രാഫുകളും വ്യാഖ്യാനിക്കുക, ചിത്രങ്ങളിൽ നിന്ന് വാക്കുകൾ വേർതിരിച്ചെടുക്കുക, തമാശകൾ മനസിലാക്കുക തുടങ്ങി വിവിധ കാര്യങ്ങളിൽ ക്ലോഡ് 3.5 സോണറ്റ് മികച്ചുനിൽക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

പുതിയ ലാർജ് ലാംഗ്വേജ് മോഡലിനൊപ്പം ‘ആര്ട്ടിഫാക്ട്സ്’ എന്ന പേരിൽ പുതിയൊരു ഫീച്ചറും ആന്ത്രോപിക്ക് അവതരിപ്പിച്ചു. ഈ സംവിധാനം വഴി ക്ലോഡിന്റെ എഴുത്തുകൾ ക്ലോഡിൽ വെച്ച് തന്നെ എഡിറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

ഉദാഹരണത്തിന് ക്ലോഡിനോട് ഒരു ഇമെയിൽ എഴുതി നൽകാൻ ആവശ്യപ്പെടുകയും ക്ലോഡ് അത് എഴുതിത്തരികയും ചെയ്തു എന്നിരിക്കട്ടെ, സാധാരണ ഗതിയിൽ ഈ ടെക്സ്റ്റ് കോപ്പി ചെയ്ത് മറ്റൊരു ടെക്സ്റ്റ് എഡിറ്ററിൽ പേസ്റ്റ് ചെയ്ത് വേണം എഡിറ്റ് ചെയ്യാൻ.

എന്നാൽ പുതിയ ഫീച്ചർ വഴി ക്ലോഡ് ചാറ്റ്ബോട്ടിൽ നിന്ന് പുറത്തുപോവാതെ തന്നെ ചാറ്റ്ബോട്ട് നൽകുന്ന മറുപടികൾ എഡിറ്റ് ചെയ്യാനാവും. വളരെ ലളിതമായ ഈ ഫീച്ചർ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്.

ക്ലോഡ്.എഐ എന്ന വെബ്സൈറ്റിൽ നിന്നും ക്ലോഡിന്റെ ഐഫോൺ ആപ്പിൽ നിന്നും ക്ലോഡ് 3.5 സോണറ്റ് എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാനാവും.

X
Top