ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

ചൈനയുടെ റെയര്‍ എര്‍ത്ത് നിയന്ത്രണം: ഇവി നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി നിര്‍ത്തിയ ചൈനയുടെ നടപടി തിരിച്ചടിയായാല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

പിഎല്‍ഐ പദ്ധതി പ്രകാരമുള്ള ഇന്‍സെന്റീവുകള്‍ ലഭിക്കാന്‍ 50% ഘടകങ്ങള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടവയാകണമെന്ന നിബന്ധനയിലാണ് ഇളവുകള്‍ നല്‍കുക.

വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ്‌ഐഎഎം) സര്‍ക്കാരുമായുള്ള വിവിധ കൂടിയാലോചനകളില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഹ്രസ്വകാലത്തേക്ക് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച മോട്ടോറുകളോ അസംബ്ലികളോ ഇറക്കുമതി ചെയ്യാന്‍ വാഹന നിര്‍മ്മാതാക്കളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

ഏപ്രിലിലാണ് ട്രാക്ഷന്‍ മോട്ടോറുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചത്. ഇതിനുശേഷം റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ബദല്‍ വിതരണ ശൃംഖലകള്‍ കണ്ടെത്തുന്നതിന് വിതരണക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മാഗ്നറ്റുകളുടെ ഉത്പാദനത്തിന് റെയര്‍ എര്‍ത്ത് ധാതുക്കള്‍ അത്യാവശ്യമാണ്.

ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ കമ്പനികളെ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതരാക്കും. ഇത് മേക്ക് ഇന്‍ പദ്ധതിയെ ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

X
Top