കടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻരാജ്യാന്തര ചരക്ക് ഗതാഗത കവാടമാകാൻ വിഴിഞ്ഞം; കരമാർഗ്ഗമുള്ള ചരക്കുനീക്കം ഇന്ന് മുതൽ

ജൂലൈയിൽ മികച്ച വളർച്ച കൈവരിച്ച് ഇന്ത്യൻ സ്‌കൂട്ടർ വിപണി; ഒരു മാസത്തിനകം വിറ്റഴിച്ചത് 2 ലക്ഷത്തിലേറെ യൂണിറ്റുകൾ, ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഹോണ്ട ആക്‌ടിവ

ഹൈദരാബാദ്: ജൂലൈയിൽ സ്‌കൂട്ടർ വിൽപ്പനയിൽ വളർച്ച കൈവരിച്ച് ഇന്ത്യൻ വിപണി. ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ കഴിഞ്ഞ മാസം 8,71,355 യൂണിറ്റുകളുടെ മൊത്തം വിൽപ്പന നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ജൂലൈയിൽ 7,04,108 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്.

ആഭ്യന്തര വിൽപ്പന 23.75% വർധിച്ച് 7,98,190 യൂണിറ്റുകളായതായും കയറ്റുമതി 23.83% വർധിച്ച് 73,165 യൂണിറ്റുകളായതായും ഓട്ടോമോട്ടീവ് വാർത്തകൾ നൽകുന്ന റഷ്‌ലെയ്ൻ‌ റിപ്പോർട്ട് ചെയ്യുന്നു. ഇരുചക്ര വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പനയുടെ 11.24% ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 7.65% ആയിരുന്ന വിഹിതം 2026 ജൂണിലേക്ക് 10.59% ആയി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്
റഷ്‌ലെയ്‌നിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2026 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ ഹോണ്ട ആക്‌ടിവയുടേതാണ്. എങ്കിലും ഇതിന്‍റെ ഇതിന്‍റെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. 2,06,170 യൂണിറ്റുകളാണ് 2026 ജൂലൈയിൽ വിറ്റഴിച്ചത്. എന്നാൽ 2025 ജൂലൈയിൽ 2,37,413 യൂണിറ്റുകളുടെ വിൽപ്പന ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യ പത്തിലുള്ള ആക്‌ടിവയുടെ പങ്ക് ഏകദേശം 30% ഉണ്ട്.

വിൽപ്പന കണക്കുകളിൽ രണ്ടാം സ്ഥാനത്ത് ടിവിഎസ് ജൂപ്പിറ്റർ ആണ്. 1,48,595 യൂണിറ്റുകളാണ് കഴിഞ്ഞ ജൂലൈയിൽ വിറ്റഴിച്ചത്. മുൻവർഷം 1,24,876 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതിനേക്കാൾ 18.99% കൂടുതലാണ്. 82,505 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സുസുക്കി ആക്‌സസ് മൂന്നാം സ്ഥാനത്തുണ്ട്. ഇതിലും 21.02% വളർച്ചയുണ്ടായി.

ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും വൻ ഡിമാൻഡ്
ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലും ശക്തമായ വളർച്ച കൈവരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊത്തം വിൽപ്പനയിൽ നാലാം സ്ഥാനത്താണ് ഇവി ആയ ടിവിഎസ് ഐക്യൂബിന്‍റെ സ്ഥാനം. 59,386 യൂണിറ്റുകൾ വിറ്റഴിച്ച് കഴിഞ്ഞ വർഷത്തേക്കാൾ 157.78% വളർച്ച കൈവരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ബജാജ് ചേതക്കിന്‍റെ 47,184 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ മാസം വിറ്റഴിച്ചവയിൽ അഞ്ചാം സ്ഥാനത്താണ് ഇത്. മാത്രമല്ല, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയന്ന നോതിൽ വളർച്ച നിരക്ക് (307.32%) കൈവരിച്ചത് ബജാജ് ചേതക് ആണ്.

ഏഥർ റിസ്റ്റയുടെ 24,833 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് 118.89% വളർച്ച കാണിക്കുന്നു. ടോപ്പ് 10 പട്ടികയിൽ ഇടം നേടിയില്ലെങ്കിലും ഹീറോ വിഡയുടെ 22,707 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. 102.29% വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ടിവിഎസ് ഐക്യൂബിന് 38.53%, ബജാജ് ചേതക് 30.62%, ആതർ റിസ്റ്റ 16.11%, ഹീറോ വിഡ 14.73% എന്നിങ്ങനെയാണ് വിപണി വിഹിതം.

പിന്നിൽ മറ്റ് മോഡലുകളും
38,336 യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ് എൻ‌ടോർക്ക് ആറാം സ്ഥാനത്തുണ്ട്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 46% വളർച്ച കൈവരിച്ചിട്ടുണ്ട്. സുസുക്കി ബർഗ്മാൻ സ്ട്രീറ്റിന് 29.03% വർധനവുണ്ടായിട്ടുണ്ട്. ആകെ 30,607 യൂണിറ്റുകളാണ് ഈ മാസം വിറ്റഴിച്ചത്.

ഹോണ്ട ഡിയോയുടെ വിൽപ്പനയിൽ ഈ മാസം കുറവ് ഉണ്ടായിട്ടുണ്ട്. 7.33% കുറഞ്ഞ് 25,903 യൂണിറ്റുകളായി. യമഹ FZR 23,760 യൂണിറ്റുകൾ വിറ്റഴിച്ച് മുൻ വർഷത്തേക്കാൾ 44.69% വളർച്ച കൈവരിച്ചിട്ടുണ്ട്.

ICE മോഡലുകളും ഇലക്ട്രിക് മോഡലുകളും വിപണിയിൽ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ വിൽപ്പനയുടെ കാര്യത്തിൽ ഹോണ്ട ആക്ടിവ ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ, ടിവിഎസ് ജൂപ്പിറ്ററും സുസുക്കി ആക്സസും സ്ഥാനങ്ങൾ നിലനിർത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ്.

മാത്രമല്ല, ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായതായും വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

X
Top