ഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രംചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യ

ഇലക്ട്രിക് കാർ കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ

മുംബൈ: ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) റെക്കോർഡ് മുന്നേറ്റം. ഈ കാലയളവിൽ 10,802 ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിൽ നിന്നും വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത്.

മുൻവർഷം ഇതേ കാലയളവിൽ ഇത് വെറും 1,309 യൂണിറ്റുകൾ മാത്രമായിരുന്നു. കയറ്റുമതി വരുമാനം 2.22 കോടി ഡോളറിൽ നിന്ന് 16 മടങ്ങിലേറെ വർദ്ധിച്ച് 36.9 കോടി ഡോളറായി (ഏകദേശം 3,500 കോടി രൂപ) ഉയർന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് കാറുകളുടെ പ്രധാന വിപണിയായി യൂറോപ്യൻ രാജ്യങ്ങളാണ് മാറിയിരിക്കുന്നത്. ഇതിൽ 14.64 കോടി ഡോളറിന്റെ കയറ്റുമതിയുമായി സ്പെയിനാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യയുടെ ആകെ ഇ.വി കയറ്റുമതിയുടെ 40 ശതമാനത്തോളം (4,007 വാഹനങ്ങൾ) സ്പെയിനിലേക്കായിരുന്നു.

7.87 കോടി ഡോളർ മൂല്യമുള്ള 2,646 കാറുകൾ വാങ്ങിയ ബ്രിട്ടനാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ബ്രിട്ടണിലെ ഒരൊറ്റ വാഹനം മാത്രം കയറ്റുമതി ചെയ്ത സ്ഥാനത്താണ് ഈ വൻ കുതിച്ചുചാട്ടം. കൂടാതെ ജർമ്മനി, നോർവേ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കും കോടിക്കണക്കിന് ഡോളറിന്റെ വാഹനങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.

യൂറോപ്പിന് പുറമെ ഏഷ്യൻ വിപണികളിലും ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിവരികയാണ്. ജപ്പാനിലേക്ക് 1.34 കോടി ഡോളറിന്റെയും, അയൽരാജ്യമായ നേപ്പാളിലേക്ക് 81 ലക്ഷം ഡോളറിന്റെയും ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് സാധിച്ചു.

വിദേശ വിപണികളിൽ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങൾക്കുണ്ടായ വർദ്ധിച്ച ജനപ്രീതിയും വിശ്വാസ്യതയുമാണ് ഈ കൂറ്റൻ നേട്ടത്തിന് പിന്നിൽ.

X
Top