ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

യുഎസിന്റെ എണ്ണ കരുതല്‍ശേഖരം തീരുന്നു

  • 1980കള്‍ക്ക് ശേഷം ഇതാദ്യമായാണ് എണ്ണകരുതല്‍ ശേഖരം ഇത്രത്തോളം താഴുന്നത്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പുതിയ പ്രതിസന്ധി. രാജ്യത്തെ ഇന്ധന കരുതല്‍ ശേഖരം തീരുന്നതാണ് ട്രംപിന് പ്രതിസന്ധിയാവുന്നത്. 40 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് യുഎസിന്റെ എണ്ണകരുതല്‍ ശേഖരം. ഈ മാസം തുടക്കത്തില്‍ എണ്ണ കരുതല്‍ ശേഖരം 300 മില്യണ്‍ ബാരലായി കുറഞ്ഞു. 415 മില്യണ്‍ ബാരലില്‍ നിന്നാണ് എണ്ണശേഖരം കുറഞ്ഞത്.

1980കള്‍ക്ക് ശേഷം ഇതാദ്യമായാണ് എണ്ണകരുതല്‍ ശേഖരം ഇത്രത്തോളം താഴുന്നത്. ഇറാന്‍ യുദ്ധം മൂലമുണ്ടായ പ്രതിസന്ധിയാണ് യുഎസിനെ ഈനിലയില്‍ എത്തിച്ചത്. നിലവിലുള്ള രീതിയില്‍ എണ്ണശേഖരം താഴ്ന്നാല്‍ അത് ടാങ്കുകളെ തകരാറിലാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

300 മില്യണ്‍ ബാരലിന് താഴേ പോയാല്‍ ടാങ്കുകള്‍ക്ക് തകരാറുണ്ടാവുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍, ഇന്ധനശേഖരം 70 മില്യണ്‍ ബാരല്‍ വരെ എത്തിയാലും കുഴപ്പമുണ്ടാവില്ലെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. പുറത്തേക്കെടുക്കുന്ന അതേതോതില്‍ വീണ്ടും എണ്ണ നിറക്കുന്നുണ്ടെന്നും യുഎസ് അധികൃതര്‍ അവകാശപ്പെടുന്നു.

നേരത്തെ ഹോര്‍മുസില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ എണ്ണ കരുതല്‍ശേഖരം പുറത്തെടുത്താണ് വില നിയന്ത്രിച്ചത്.

ഇനിയൊരു പ്രതിസന്ധിയുണ്ടായാല്‍ വില നിയന്ത്രണത്തിന് കരുതല്‍ ശേഖരം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഎസുള്ളത്. അത് ചിലപ്പോള്‍ ആഗോളവിപണിയിലെ എണ്ണവില കുതിപ്പിന് കാരണമായേക്കും.

X
Top