സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ഗ്രാന്റിൽ 90:10 മാനദണ്ഡം മാറ്റണമെന്ന് കേരളം

ന്യൂഡല്‍ഹി: തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രവിഹിതം അനുവദിക്കുന്നതിനുള്ള ധനകമ്മിഷനുകളുടെ 90:10 എന്ന മാനദണ്ഡം മാറ്റണമെന്ന് കേരളം.

ജനസംഖ്യക്ക്‌ 90 ശതമാനവും വിസ്തൃതിക്ക് 10 ശതമാനവും ഊന്നൽ നൽകി ഫണ്ടനുവദിക്കാൻ തുടങ്ങിയതോടെ ജനസംഖ്യാനിയന്ത്രണനയവും അധികാരവികേന്ദ്രീകരണവും കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് ഫണ്ട് കുറഞ്ഞതായി കേരളം ചൂണ്ടിക്കാട്ടി.

16-ാം ധനകമ്മിഷന്റെ കേന്ദ്രഗ്രാന്റ് വിതരണത്തിനുള്ള നയപരിപാടി തയ്യാറാക്കാനായി പഞ്ചായത്തിരാജ് മന്ത്രാലയം ആദ്യമായി വിളിച്ചുചേർത്ത സംസ്ഥാന ധനകമ്മിഷൻ ചെയർമാന്മാരുടെ യോഗത്തിലാണ് കേരളം വിഷയം ഉയർത്തിയത്.

പത്താം ധനകമ്മിഷൻ മുതൽ 12-ാം ധനകമ്മിഷൻവരെ ക്രമമായി ഉയർന്ന് 4.54 ശതമാനം വിഹിതം കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ, 13-ാം ധനകമ്മിഷൻമുതൽ തുക താഴ്ന്ന് ഇപ്പോൾ 2.68 ശതമാനത്തിലെത്തിയതായി സംസ്ഥാനത്തിന്റെ ഏഴാം ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ. ഹരിലാൽ ചൂണ്ടിക്കാട്ടി. പഞ്ചാബ്, കർണാടകം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ഇതേ പരാതി ഉന്നയിച്ചു.

കുടുംബാസൂത്രണവും വികേന്ദ്രീകരണവും കൃത്യമായി നടപ്പാക്കിയത് കഴിഞ്ഞ കമ്മിഷന്റേതുപോലെ ഈ കമ്മിഷനും പരിഗണിക്കണം. വർധിക്കുന്ന നഗരവത്കരണം, വയോജനങ്ങളുടെ അനുപാതവളർച്ച തുടങ്ങിയവയും കണക്കിലെടുക്കണമെന്നും കേരളം നിർദേശിച്ചു.

വികസനത്തിലേക്കുള്ള വികേന്ദ്രീകരണം എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ 16-ാം ധനകമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയ അധ്യക്ഷനായി.

സംസ്ഥാന ധനകമ്മിഷന്റെ പ്രവർത്തനം, തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവയും ചർച്ചയായി. ഇതിൽ കൃത്യ ഇടവേളകളിൽ ധനകമ്മിഷനുകളെ നിയമിച്ച സംസ്ഥാനമാണ് കേരളം.
തദ്ദേശസ്ഥാപനങ്ങൾക്ക് എത്ര തുക നൽകണമെന്ന് തീരുമാനിക്കാൻ കഴിഞ്ഞ ധനകമ്മിഷനാണ് 90:10 ഫോർമുലയുണ്ടാക്കിയത്.

ജനസംഖ്യാ നിയന്ത്രണനയം കൃത്യമായി നടപ്പാക്കിയതിനാലും ജനസംഖ്യയും വിസ്തൃതിയും കുറഞ്ഞതിനാലും കേരളത്തിന് ഇത് ദോഷമായി. കഴിഞ്ഞ രണ്ടുധനകമ്മിഷന്റെ കാലത്തും തുക കുറഞ്ഞു.

അതിന് മുമ്പുള്ള ധന കമ്മിഷനുകളുടെ കാലത്ത് ജനസംഖ്യയ്ക്കൊപ്പം മികച്ച വികേന്ദ്രീകരണവും മാനദണ്ഡമാക്കിയിരുന്നു. ഇതുകാരണം കേരളത്തിന് ഗുണമുണ്ടായി. കേരളത്തിൽ നികുതിവരുമാനത്തിന്റെ 28 ശതമാനത്തോളം താഴെത്തട്ടിലേക്ക് വിതരണംചെയ്യുന്നുണ്ട്. ഒപ്പം അധികാരങ്ങളും.

കേന്ദ്ര ധനകമ്മിഷൻ ഡിസംബറിൽ കേരളം സന്ദർശിക്കും. സംസ്ഥാന സർക്കാരിന്റെയും വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും അഭിപ്രായം ശേഖരിക്കും.

X
Top