100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

മെയില്‍ റെവന്യു മിച്ചം നേടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വ്യാവസായിക മേഖല തളരുമ്പോഴും കേന്ദ്ര സർക്കാരിന്റെ ധന സ്ഥിതി മെച്ചപ്പെടുന്നു. റിസർവ് ബാങ്കില്‍ നിന്നും ലഭിച്ച 2.56 ലക്ഷം കോടി രൂപയുടെ ലാഭവിഹിതത്തിന്റെ കരുത്തില്‍ മേയില്‍ കേന്ദ്ര സർക്കാർ റെവന്യു മിച്ചത്തിലായി.

സർക്കാരിന്റെ ചെലവുകളേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുമ്ബോഴാണ് ധന മിച്ചം നേടുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ 13,163 കോടി രൂപയുടെ ധന കമ്മിയാണ് രേഖപ്പെടുത്തിയത്. നടപ്പുസാമ്പത്തിക വർഷം ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 0.8 ശതമാനം മാത്രമാണിത്.

റിസർവ് ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ നികുതി ഇതര വരുമാനമായി ലഭിച്ച ലാഹവിഹിതമാണ് ധന കമ്മി ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നത്.

ഇതോടെ ഇത്തവണ കേന്ദ്ര സർക്കാരിന്റെ ധനകമ്മി പ്രതീക്ഷിച്ചതിലും 0.4 ശതമാനം കുറവായിരിക്കുമെന്ന് വിലയിരുത്തുന്നു.

ചരക്ക് സേവന നികുതി, പ്രത്യക്ഷ നികുതി ഇനത്തിലും റെക്കാഡ് വരുമാനമാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്.

X
Top