ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

നിർമാണ മേഖലയ്ക്ക് കടുത്ത പ്രതിസന്ധിയായി സിമന്റ് വില

കണ്ണൂര്: ഒരു വര്ഷത്തിനിടയില് ഒരു ചാക്ക് സിമന്റിന് വര്ധിച്ചത് നൂറ് രൂപയിലധികം. രണ്ടുമാസത്തിനിടയിലെ വര്ധന മുപ്പതിലധികം രൂപ. കോവിഡിനുശേഷം നിര്മാണമേഖല സജീവമായതോടെയാണ് സിമന്റ് വില ഉയരാന് തുടങ്ങിയത്.

കമ്പി ഉള്പ്പെടെയുള്ള സാധനങ്ങളുടെ വിലയും കുതിക്കാന് തുടങ്ങിയതോടെയാണ് നിര്മാണമേഖല കടുത്ത പ്രതിസന്ധിയിലായത്.

വീട് നിര്മാണം നടത്തുന്ന സാധാരണക്കാരെയും വന്കിട കരാറുകാരെയും നിര്മാണസാമഗ്രികളുടെ വിലക്കയറ്റം ഒരുപോലെ ബാധിച്ചു. കോണ്ക്രീറ്റ് കട്ടകള്, ഇന്റര്ലോക്ക് തുടങ്ങിയവയുടെ നിര്മാണവും തളര്ച്ചയിലായി.

50 കിലോ സിമന്റ് ചാക്കിന്റെ ശരാശരി ചില്ലറവില ഇപ്പോള് 450 രൂപയോളം. ഇതേരീതിയില് വില ഉയര്ന്നാല് അടുത്തമാസത്തോടെ 500 രൂപയിലെത്തുമെന്ന് വ്യാപാരികള് പറയുന്നു.

ചില ബ്രാന്ഡുകളുടെ വിലയില് കഴിഞ്ഞമാസം നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോള് വീണ്ടും പഴയ നിലയിലെത്തി. ഏറ്റവും കൂടുതല് വില്പ്പനയുള്ള എ.സി.സി. സിമന്റിനാണ് ഏറ്റവും ഉയര്ന്ന വില.

കല്ക്കരി, വൈദ്യുതി, ഡീസല് എന്നിവയുടെ നിരക്ക് വന്തോതില് വര്ധിച്ചതാണ് സിമന്റ് വില കുത്തനെ ഉയരാന് കാരണമായതായി കമ്പനികള് പറയുന്നതെന്ന് സിമന്റ് മൊത്ത വ്യാപാരികളായ കെ.കെ.അബ്ദുള് നാസറും റോബിന് ജോസഫും പറയുന്നു.

ആന്ധ്രയില് നിന്നും തമിഴ്നാട്ടില് നിന്നുമാണ് സിമന്റ് കൂടുതലും കേരളത്തിലെത്തുന്നത്.

X
Top