Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ആഗസ്റ്റിൽ ഏറ്റവും കൂടുതൽ മൊബൈൽ വരിക്കാരെ നേടിയത് റിലയൻസ് ജിയോ

മുംബൈ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ മൊബൈൽ വരിക്കാരെ നേടി റിലയൻസ് ജിയോ രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി.

ഈ കാലയളവിൽ ജിയോ ഏകദേശം 24 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോൾ, ഭാരതി എയർടെൽ 21 ലക്ഷം പേരെയും വോഡഫോൺ ഐഡിയ 5.1 ലക്ഷം പേരെയും ബി.എസ്.എൻ.എൽ 4.9 ലക്ഷം പുതിയ വരിക്കാരെയുമാണ് കൂട്ടിച്ചേർത്തത്.

മൊബൈൽ വിപണിക്ക് പുറമെ ബ്രോഡ്‌ബാൻഡ്, ഫിക്സഡ് വയർലെസ് ആക്സസ് മേഖലകളിലും ജിയോ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 53.80 കോടിയിലധികം വരിക്കാരുമായി ബ്രോഡ്‌ബാൻഡ് രംഗത്തും ജിയോ തന്നെയാണ് മുന്നിൽ. ഓഗസ്റ്റിൽ മാത്രം 3.8 ലക്ഷത്തോളം പുതിയ FWA കണക്ഷനുകൾ സ്വന്തമാക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

രാജ്യത്തെ ആകെ വയർലെസ് മൊബൈൽ വരിക്കാരുടെ എണ്ണം 55 ലക്ഷം വർധിച്ച് 129 കോടിയായി ഉയർന്നു. രാജ്യത്തെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 136 കോടിയായി ഉയർന്നതായും ട്രായ് പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

X
Top