യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

അദാനി ഗ്രൂപ്പിനെതിരായ നടപടി അവസാനിപ്പിച്ച് സെബി

മുംബൈ: അദാനി ഗ്രൂപ്പിലെ 5 കമ്പനികൾക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). കമ്പനികൾ ചേർന്ന് ഒന്നരക്കോടി രൂപ ഒത്തുതീർപ്പുതുകയായി നൽകി. യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗിന്റെ 2023 ജനുവരിയിലെ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് സെബി നടപടികൾ തുടങ്ങിയത്. ലിസ്റ്റിങ് ചട്ടലംഘനമുൾപ്പെടെ ആരോപണങ്ങളിലുണ്ടായിരുന്നു. ഒത്തുതീർപ്പായി അദാനി എന്റർപ്രൈസസ് 76.05 ലക്ഷം നൽകി. അദാനി ഗ്രീൻ എനർജി 45.50 ലക്ഷം, അദാനി ടോട്ടൽ ഗ്യാസ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, അദാനി എനർജി സൊല്യൂഷൻസ് എന്നിവർ 9.75 ലക്ഷം വീതം എന്നിങ്ങനെ നൽകി. അതേസമയം, സെബിയുടേത് അസാമാന്യ ധൈര്യം തന്നെ എന്ന് കോൺഗ്രസ് പ്രതികരിച്ചു.

X
Top