ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പ്രകടമായത് ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകള്‍ നേട്ടമുണ്ടാക്കിയത്, കോട്ടക് സെക്യൂരിറ്റീസ്, റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ വിലയിരുത്തുന്നു.ഫെഡ് റിസര്‍വ് പോളിസി നിരക്ക് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസം പ്രകടമാക്കി. അതേസമയം നിരക്ക് ഉയര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് തയ്യാറാകുന്ന പക്ഷം ഹ്രസ്വകാല ഇടിവ് പ്രതീക്ഷിക്കാം.

സാങ്കേതികമായി, നിഫ്റ്റി 18560 നും 18630 നും ഇടയിലാണുള്ളത്. ഈടുങ്ങിയ ശ്രേണി ബെയര്‍,ബുള്‍ അനിശ്ചിതത്വത്തെ കുറിക്കുന്നു. 18550-18450 ലെവലിലായിരിക്കും പിന്തുണ.

18650-18700 വരെ സൂചിക ഉയരാം. പ്രകടമായത് ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണെന്ന് മെഹ്ത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു. 18463 ലാണ് അദ്ദേഹം പിന്തുണ കാണുന്നത്.

പ്രതിരോധം, 18778-18888 ലെവലില്‍.

X
Top