ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

32500 കോടി രൂപയുടെ 7 റെയില്‍വേ പ്രൊജക്ടുകള്‍ക്കനുമതി

ന്യൂഡല്‍ഹി: 32,500 കോടി രൂപയുടെ ഏഴ് മള്‍ട്ടി ട്രാക്കിംഗ് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. കാര്യക്ഷമതയുടെയും ശേഷി വിപുലീകരണത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക്  
ഇന്ത്യന്‍ റെയില്‍വേയെ നയിക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം.

എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയില്‍ വേഗത്തിലും കാര്യക്ഷമമായും പദ്ധതി പൂര്‍ത്തീകരിക്കും.സംയോജിത ദൈര്‍ഘ്യം  2339 കിലോമീറ്ററാണ്. അത്രയും ട്രാക്ക് പദ്ധതി, ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലേയ്ക്ക് ചേര്‍ക്കും.

ഇതുവഴി കണക്ടിവിറ്റിയും പ്രവേശനക്ഷമതയും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ വൈഷ്ണവ്, അവ പരസ്പരബന്ധിതമാണെന്നും സമഗ്രമായി കാണണമെന്നും നിര്‍ദ്ദേശിച്ചു.വിഭാവനം ചെയ്ത ഫലങ്ങള്‍ കേവലം വിപുലീകരണത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ല.

 മറിച്ച് തിരക്ക് ഒഴിവാക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും, മന്ത്രി അറിയിച്ചു.

X
Top