സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

രണ്ട് എല്‍ഇഡി ബള്‍ബെടുത്താല്‍ ഒന്ന് സൗജന്യവുമായി കെഎസ്ഇബിയുടെ പുതിയ ഓഫര്‍

തിരുവനന്തപുരം: രണ്ടെടുത്താല്‍ ഒരു എല്‍.ഇ.ഡി. ബള്‍ബ് സൗജന്യം. ബി.പി.എല്‍. കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സർക്കാർ ആശുപത്രികള്‍ക്കും പൂർണമായും സൗജന്യമാണ്.

മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബള്‍ബുകള്‍ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബള്‍ബുകളാണ് കൃത്യസമയത്ത് വിതരണം ചെയ്യാതെ സ്റ്റോറുകളില്‍ കെട്ടിക്കിടക്കുന്നത്.

1.17 കോടി ബള്‍ബുകള്‍ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതില്‍ 1.15 കോടി വിറ്റു. ശേഷിക്കുന്ന രണ്ടുശതമാനത്തോളം എങ്ങനെയും വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

ഒൻപത് വാട്സിന്റെ ബള്‍ബിന് 65 രൂപയാണ് കെ.എസ്.ഇ.ബി. ഈടാക്കിയിരുന്നത്. ഇപ്പോള്‍ പൊതുവിപണിയില്‍ വില ഇതിലും കുറവാണ്. ഉജ്ജ്വല്‍ പദ്ധതിയുടെ ഭാഗമായി വാങ്ങിയ 81,000 ബള്‍ബുകളും വാറന്റി കഴിഞ്ഞ് ബാക്കിയുണ്ട്.

ഇവ അങ്കണവാടികള്‍, വൈദ്യുതി ചാർജ് അടയ്ക്കേണ്ടതില്ലാത്ത ബി.പി.എല്‍. കുടുംബങ്ങള്‍, സർക്കാർ ആശുപത്രികള്‍ എന്നിവയ്ക്ക് സൗജന്യമായി നല്‍കും.

കെഎസ്.ഇ.ബി. ഓഫീസുകള്‍ക്കും സൗജന്യമായി കിട്ടും.

X
Top