ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്ന പക്ഷം 2024 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7 ശതമാനമാകും – ആര്‍ബിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 6.8 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോര്‍ട്ട്. അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്) ഈ കാലയളവില്‍ കണക്കാക്കിയ വളര്‍ച്ച 6 ശതമാനം മാത്രമാണ്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയും മറ്റ് ജീവനക്കാരും ചേര്‍ന്ന് തയ്യാറാക്കിയ ‘ സ്‌റ്റേറ്റ് ഓഫ് ദ ഇക്കണോമി’ റിപ്പോര്‍ട്ട്, കണക്കുകള്‍ നിരത്തിയാണ് വളര്‍ച്ചാ അനുമാനം മുന്നോട്ടുവയ്ക്കുന്നത്.

നികുതിയിളവുകള്‍
നികുതിയിളവുകളിലൂടെ മാത്രം -പണലഭ്യത ഉറപ്പുവരുത്തുന്നതിനാല്‍-ജിഡിപി 15 ബേസിസ് പോയിന്റുയരും.ഇളവുകള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ 35,000 കോടി രൂപ അധികം ലഭ്യമാകും. ഇതോടെ നിക്ഷേപവും ഉപഭോഗവും വര്‍ധിക്കും.

കാപക്‌സ്
നാല് സ്‌ക്കീമുകള്‍ക്ക് കീഴില്‍ വകയിരുത്തിയിട്ടുള്ള 85,000 കോടി രൂപയുടെ മൂര്‍ത്തമായ അടങ്കല്‍ 1.7 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് ഉറപ്പാക്കുക..ഇതോടെ കാപക്‌സ് (ബജറ്റില്‍ പ്രഖ്യാപിച്ചുതള്‍പ്പടെ) 2.6 ലക്ഷം കോടി രൂപയായി ഉയരുകയും 3.3 ലക്ഷം കോടി രൂപയുടെ അധിക ജിഡിപി (100 ബിപിഎസ് പോയിന്റ്) സൃഷ്ടിക്കപ്പെടുകയും ചെയ്യും.

‘ഭൗതിക, ഡിജിറ്റല്‍ ലൈബ്രറികള്‍ സ്ഥാപിക്കുക വഴി യുവാക്കളും അധ്യാപകരും മികവ് പുലര്‍ത്തും. ഇതിലൂടെ പ്രതിവര്‍ഷം 515 ബിപിഎസ് വളര്‍ച്ചയാണ് സാധ്യമാകുക.

പണപ്പെരുപ്പം
പണപ്പെരുപ്പം സൃഷ്ടിക്കാതെ ഇടക്കാലത്തുണ്ടാകുന്ന വളര്‍ച്ചയാണ് യഥാര്‍ത്ഥ വളര്‍ച്ചയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സാമ്പത്തിക ഏകീകരണവും കടം കുറയ്ക്കലും ഇടത്തരം കാലയളവില്‍ പണപ്പെരുപ്പം കുറയ്ക്കും. തല്‍ഫലമായി മാക്രോ ഇക്കണോമിക് ചാഞ്ചാട്ടത്തിലും രാജ്യത്തിന്റെ റിസ്‌ക് പ്രീമിയത്തിലും കുറവുണ്ടാകും. ഇത് നല്ല സാമ്പത്തിക ചക്രത്തിന് തുടക്കമിടും.

‘കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഒറ്റയ്ക്ക്, അതായത്, പണപ്പെരുപ്പത്തിന്റെ പാതയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍ കണക്കിലെടുക്കാതെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പണപ്പെരുപ്പം പ്രതിവര്‍ഷം ശരാശരി 26 ബിപിഎസ് കുറയുമെന്നാണ്. ഇതോടെ വളര്‍ച്ച മറ്റൊരു 10 ബിപിഎസ് വര്‍ദ്ധിക്കും,” റിപ്പോര്‍ട്ട് പറയുന്നു.

അതായത്, ”യൂണിയന്‍ ബജറ്റ് മുന്നോട്ടുവച്ച നികുതി, കാപെക്സ്, സാമ്പത്തിക ഏകീകരണ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ 2023-24ല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7% ആകും.’

X
Top