ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

പിഎല്‍ഐ സ്‌കീമുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചേക്കും

ന്യൂഡൽഹി: പൊതു ബജറ്റില്‍ കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, മില്ലറ്റ് അധിഷ്ഠിത ഭക്ഷണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ക്ക് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതികള്‍ അവതരിപ്പിച്ചേക്കും.

നിലവില്‍, മൊബൈല്‍, ഡ്രോണുകള്‍, ടെലികോം, ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെ 14 മേഖലകളില്‍ പിഎല്‍ഐ സ്‌കീമുകള്‍ പ്രാബല്യത്തില്‍ ഉണ്ട്.

പുതിയ സ്‌കീമുകള്‍, പ്രത്യേകിച്ച് തൊഴില്‍-സാന്ദ്രതയുള്ള മേഖലകളില്‍, ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) കളിപ്പാട്ടങ്ങള്‍ക്കായുള്ള പിഎല്‍ഐ പദ്ധതിക്ക് 3,489 കോടി രൂപയും തുകല്‍, പാദരക്ഷകള്‍ എന്നിവയ്ക്കായി 2,600 കോടി രൂപയും നീക്കിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നിരുന്നാലും, ഈ സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. ഇത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ പിഎല്‍ഐ പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവിലുള്ള പദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമേ പുതിയ പദ്ധതികള്‍ അവതരിപ്പിക്കാവൂ എന്ന് ചില ഉദ്യോഗസ്ഥര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.

ധനമന്ത്രി നിര്‍മല സീതാരാമനുമായി ബജറ്റിന് മുമ്പുള്ള ചര്‍ച്ചകളില്‍ വ്യവസായ ഗ്രൂപ്പുകള്‍ പുതിയ പദ്ധതികള്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

തുകല്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഔഷധസസ്യങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ തൊഴില്‍സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പദ്ധതികളുടെ ആവശ്യകത പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എടുത്തുപറഞ്ഞു.

ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയും ഗണ്യമായ തൊഴില്‍ ആവശ്യകതകളുമുള്ള മേഖലകള്‍ക്കായി സിഐഐ ഒരു തൊഴില്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

X
Top