Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത സാമ്പത്തിക വർഷം മുതലാണ് ഇതിന് പ്രാബല്യം ഉണ്ടാവുകയെന്നാണ് കരുതുന്നത്.

ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം ഉൾപ്പെടുത്തി വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിൻ്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ രീതി. ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ നടപ്പാക്കുമെന്നും, ഇതിനുള്ള ഉത്തരവിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം എൻപിഎസിൽ തുടരേണ്ടവർക്ക് ഇതിൽ തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാർക്ക് വിരമിച്ച ശേഷം ഓരോ മാസവും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്ന സംവിധാനമാണിത്. ജീവനക്കാരിൽ നിന്ന് പിരിക്കുന്ന തുകയും സർക്കാരിൻ്റെ പെൻഷൻ വിഹിതവും ഓഹരി മാർക്കറ്റിൽ നിക്ഷേപിക്കും.

ഷെയർ മാർക്കറ്റ് താഴേക്ക് പോയാലും ജീവനക്കാർക്ക് അവസാന ശമ്പളത്തിൻ്റെ അടിസ്ഥാന വേതനത്തിൻ്റെ പാതി പെൻഷനായി ലഭിക്കും. ഷെയർ മാർക്കറ്റിലെ നിലവാരം അനുസരിച്ച് പെൻഷൻ തുക ഉയരാനും സാധ്യതയുണ്ട്. കുറഞ്ഞത് 25 വർഷം സർവീസ് ഉള്ളവർക്കാണ് പൂർണ്ണമായ അഷ്വേർഡ് പെൻഷൻ ലഭിക്കുകയെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

X
Top