100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഇടിവ് നേരിട്ട് ബിഎസ്ഇ ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ബിഎസ്ഇ ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. 2 ശതമാനം താഴ്ചയില്‍ 2392.90 രൂപയിലായിരുന്നു ക്ലോസിംഗ്. 539 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം.

ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 103 ശതമാനം കൂടുതലാണ്. വരുമാനം 59 ശതമാനമുയര്‍ന്ന് 958 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ 105 ശതമാനമുയര്‍ന്ന് 704 കോടി രൂപയായി.

മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. അതേസമയം ലക്ഷ്യവില 2442 രൂപയില്‍ നിന്നും 2600 രൂപയാക്കി ഉയര്‍ത്താന്‍ അവര്‍ തയ്യാറായി. കമ്പനിയുടെ അറ്റാദായം പ്രതീക്ഷകളെ മറികടന്നതായി ബ്രോക്കറേജ് വിലയിരുത്തുന്നു.

ജെഫറീസ് 2790 രൂപ ലക്ഷ്യവിലയില്‍ ഹോള്‍ഡ് റേറ്റഇംഗും ഗോള്‍ഡ്മാന്‍ സാക്ക്‌സ് 2550 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗും നല്‍കുന്നു.

X
Top