Alt Image
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച – നാഴികക്കല്ലുകള്‍സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഹ്രസ്വ ചരിത്രംകോർപ്പറേറ്റ് നികുതി സമാഹരണം 34% ഉയർന്നുസ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ ഘടകങ്ങള്‍ ഇവയാണ്സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിടെ ഇന്ത്യയെ ആഗോളശക്തിയാക്കി വളർത്തിയ അഞ്ച് നേട്ടങ്ങൾ അറിയാം

റെഡിങ്ടണ്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി പ്രഭുദാസ് ലിലാദര്‍

ന്യൂഡല്‍ഹി: നിലവില്‍ 142.75 രൂപ വിലയുള്ള റെഡിങ്ടണ്‍ ഓഹരി 167 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് പ്രഭുദാസ് ലിലാദര്‍. ഒരു വര്‍ഷമാണ് ലക്ഷ്യത്തിലെത്താന്‍ ഓഹരിയെടുക്കുക. 1961 ല്‍ രൂപം കൊണ്ട റെഡിങ്ടണ്‍ 10905.35 കോടി വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് ഓഹരിയാണ്.

ഐടി- ഹാര്‍ഡ് വെയര്‍ രംഗത്താണ് പ്രവര്‍ത്തനം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സേവനങ്ങള്‍ എന്നിവയാണ് വരുമാന സ്രോതസുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 16828.32 കോടി രൂപ വരുമാനം നേടി. തൊട്ടുമുന്‍ പാദത്തേക്കാള്‍ 2.86 ശതമാനം കുറവ്.

326.34 കോടി രൂപയാണ് അറ്റാദായം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഏര്‍ണിംഗ് പര്‍ ഷെയര്‍ (ഇപിഎസ്) യഥാക്രമം 4.4 ശതമാനം, 3.6 ശതമാനം എന്നിങ്ങനെ വളരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം വിശ്വസിക്കുന്നത്. ഇബിറ്റ മാര്‍ജിന്‍ കുറവ് നികത്താനും സാധിക്കും.

2022 പാദത്തിലെ ഡിസ്‌ക്കൗണ്ട് നിരക്ക് വില്‍പന അവസാനിക്കുന്നതോടെയാണ് ഇത്. കമ്പനിയ്ക്ക് പ്രമോട്ടര്‍മാരില്ല. 38.74 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 16.51 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top