10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

10 വര്‍ഷത്തില്‍ ആറ് തവണ ബോണസ് ഓഹരി വിതരണം നിര്‍വഹിച്ച് വാഹന അനുബന്ധ കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരികളുടെ രൂപത്തില്‍ ഓഹരി ഉടമകള്‍ക്ക് സ്ഥിരമായി പ്രതിഫലം നല്‍കുന്ന ഇന്ത്യന്‍ കമ്പനികളിലൊന്നാണ് സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (മുമ്പ് മദര്‍സണ്‍ സുമി സിസ്റ്റംസ് ലിമിറ്റഡ്). വാഹന അനുബന്ധ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 10 വര്‍ഷത്തിനുള്ളില്‍ ആറ് തവണ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. ഓഗസ്റ്റിലെ 1:2 അനുപാതത്തിലുള്ളതാണ് അവസാനത്തേത്.

മുന്‍പത്തേത് ഒക്‌ടോബര്‍ 2018, ജൂലൈ 2017, ജൂലൈ 2015, ഡിസംബര്‍ 2013, ഒക്‌ടോബര്‍ 2012 എന്നീ മാസങ്ങളിലായിരുന്നു. എല്ലാം 1:2 അനുപാതത്തില്‍. വാഹന, ഗതാഗത ഉപകരണങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് മദര്‍സണ്‍ ഗ്രൂപ്പ്.

പുനഃസംഘടന പ്രവര്‍ത്തനത്തിന്റെ ഭാഗമായി, പേര് സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (എസ്എഎംഐഎല്‍) എന്നാക്കി മാറ്റി. ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 17,712 കോടി രൂപയാക്കി മാറ്റാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. 141 കോടി രൂപയാണ് അറ്റാദായം.

മാതൃകമ്പനിയില്‍ നിന്നും ആഭ്യന്തര വയറിംഗ് ഹാര്‍നസ് ബിസിനസ് വിഭജിക്കുന്ന പ്രക്രിയ ജനുവരിയില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് രൂപം കൊണ്ട മദര്‍സണ്‍ സുമി വയറിംഗ് ഇന്ത്യ ലിമിറ്റഡിന്റെ (എംഎസ്ഡബ്ല്യുഐഎല്‍) ഓഹരി ലിസ്റ്റിംഗ് മാര്‍ച്ചില്‍ നടന്നു. സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡും സുമിറ്റോമോ വയറിംഗ് സിസ്റ്റവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എംഎസ്ഡബ്ല്യുഐഎല്‍.

X
Top