2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ബ്ലൂസ്‌റ്റോണ്‍ ഐപിഒ ഓഗസ്റ്റ് 11 മുതല്‍

മുംബൈ: പ്രമുഖ ഒമ്‌നിചാനല്‍ ജ്വല്ലറി സ്ഥാപനമായ ബ്ലൂസ്റ്റോണ്‍ ജ്വല്ലറി ആന്റ് ലൈഫ്‌സ്റ്റൈല്‍ ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഓഗസ്റ്റ് 11 ന് തുടങ്ങും. 7800 കോടി രൂപയുടെ വാല്വേഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഗസ്റ്റ് 8 ന് അപേക്ഷിക്കാനാകും. 820 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 13,939,063 ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമടങ്ങുന്ന ഐപിഒ ഓഗസ്റ്റ് 13നാണ് അവസാനിക്കുക.

ആക്സല്‍ പാര്‍ട്ണേഴ്സ്, സാമ ക്യാപിറ്റല്‍, കലാരി ക്യാപിറ്റല്‍, ഐവിക്യാപ്പ് വെഞ്ച്വേഴ്സ്, അയണ്‍പില്ലര്‍ ഫണ്ട്, സുനില്‍ കാന്ത് മുഞ്ജല്‍ (ഹീറോ എന്റര്‍പ്രൈസ് പാര്‍ട്ണര്‍ വെഞ്ച്വേഴ്സിന്റെ മറ്റ് പങ്കാളികള്‍) എന്നിവരാണ് ഓഫര്‍ ഫോര്‍ സെയ്ല്‍ നടത്തുന്നത്.

ഐപിഒയില്‍ നിന്നുള്ള വരുമാനം പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് സ്ഥാപനം കരട് രേഖകളില്‍ അറിയിക്കുന്നു.

ഡയമണ്ട്, സ്വര്‍ണ്ണം, പ്ലാറ്റിനം, സ്റ്റഡ്ഡ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജ്വല്ലറി രംഗത്തെ പ്രമുഖരാണ് ബ്ലൂസ്റ്റോണ്‍. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു. ഐഒഎസിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

മാത്രമല്ല, ഇന്ത്യയിലുടനീളം കമ്പനിയ്ക്ക് 225 ഔട്ട്‌ലെറ്റുകളുണ്ട്. 117 നഗരങ്ങളിലായി ഇത് സ്ഥിതി ചെയ്യുന്നു

X
Top