ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബിറ്റ് കോയിൻ 10,000 ഡോളറിലേക്കു കൂപ്പുകുത്തിയേക്കും

ബിറ്റ് കോയിൻ വാങ്ങുന്നതിലെ അമിതാവേശം തണുത്തുറഞ്ഞതിനാൽ വില 10,000 ഡോളറിലേക്കെത്താൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ. 20,000 ഡോളറിന് മുകളിലുള്ള വില നിലവാരത്തിൽ നിലനില്ക്കാൻ സാധിക്കാത്തതിനാൽ വീണ്ടും ഇടിയാനാണ് സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

കഴിഞ്ഞ ഒരു വർഷത്തെയും, 6 മാസത്തേയും ഒരു മാസത്തേയും ചാർട്ടുകൾ പരിശോധിച്ചാലും ബിറ്റ് കോയിൻ വില താഴോട്ടു പോകുന്ന പ്രവണതയാണ് കാണിക്കുന്നത്. ക്രിപ്റ്റോകളിലെ ഊഹക്കച്ചവടം പലരുടെയും കൈപൊള്ളിച്ചതിനെത്തുടർന്ന് വൻ വില്പനസമ്മർദ്ദമാണ് ഈ വർഷം ഉണ്ടായത്.

സാമ്പത്തിക ആസ്തി അല്ല

ക്രിപ്റ്റോ കറൻസി ഒരു സാമ്പത്തിക ആസ്തി പോലുമല്ലെന്ന അഭിപ്രായം സർക്കാരുകളും, സെൻട്രൽ ബാങ്കുകളും ആവർത്തിച്ചു നൽകിയിരുന്നെങ്കിലും, പണം മുഴുവൻ ചോർന്നു പോയപ്പോഴാണ് പല നിക്ഷേപകർക്കും മുന്നറിയിപ്പിന്റെ അർഥം മനസ്സിലായത്.

അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ 1980 കളിലെ ഫെഡ് റിസർവ് ചെയർമാനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന പോൾ വാൾക്കർ ചെയ്തപോലെ പലിശ നിരക്ക് ഏതറ്റം വരെയും ഉയർത്താൻ തയ്യാറാണെന്ന സന്ദേശം ജാക്സൺ ഹോൾ സിപോസിയത്തിൽ ഇപ്പോഴത്തെ ഫെഡ് ചെയർമാൻ ആവർത്തിച്ചു പറഞ്ഞത് വെള്ളിയാഴ്ച ഓഹരി വിപണികളെ ഇടിച്ചിരുന്നു.

അമേരിക്കൻ ഓഹരി വിപണികളിലെ പ്രവണതകളെത്തന്നെ പിന്തുടരുന്ന ക്രിപ്റ്റോ കറൻസികളിലേക്കും ഈ ഒരു ഇടിയാനുള്ള പ്രവണത പ്രതിഫലിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

X
Top