യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

കനത്ത തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി, ബിറ്റ്‌കോയിന്‍ മൂന്നുമാസത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: കനത്ത ഇടിവ് നേരിട്ടിരിക്കയാണ് ക്രിപ്‌റ്റോകറന്‍സി വിപണി. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ (ബിടിസി) 7 ശതമാനം ഇടിഞ്ഞ് മൂന്നുമാസത്തെ കുറഞ്ഞ നിരക്കായ 18,387 ഡോളറിലെത്തിയപ്പോള്‍ രണ്ടാമത്തെ വലിയ കോയിന്‍ എഥര്‍ 3 ശതമാനം ഇടിവോടെ രണ്ട് മാസത്തെ താഴ്ന്ന നിരക്കായ 1285 ഡോളിലേയ്ക്ക് കൂപ്പുകുത്തി. 24 മണിക്കൂറിനുള്ളില്‍ 10 ശതമാനത്തിന്റെ തകര്‍ച്ചയാണ് ഇടിഎച്ചിന് സംഭവിച്ചത്.

ഊര്‍ജ്ജ ഉപഭോഗം കുറക്കുന്നതിനായി മെര്‍ജ് എന്ന മെഗാ അപ്‌ഗ്രേഡിന് വിധേയമായിരിക്കയാണ് നിലവില്‍ എഥേരിയം. എന്നാല്‍ പുതിയ ഘടനയ്ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഇടിഎച്ച് കൂപ്പുകുത്തി.

ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 7.04 ശതമാനം താഴ്ന്ന് 900.34 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 70.36 ശതമാനം ഉയര്‍ന്ന് 80.59 ബില്ല്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.67 ബില്ല്യണ്‍ അഥവാ 7.03 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 73.37 ബില്ല്യണ്‍ അഥവാ 91.03 ശതമാനവുമാണ്. മറ്റ് കറന്‍സികളിലുള്ള ബിറ്റ്‌കോയിന്‍ മേധവിത്തം 0.19 ശതമാനം ഇടിഞ്ഞ് 39.24 ശതമാനത്തിലെത്തി.

മറ്റ് പ്രമുഖ കോയിനുകളെല്ലാം വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബിഎന്‍ബി-258.68 ഡോളര്‍ (5.92 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3462 ഡോളര്‍ (9.22 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4361 ഡോളര്‍ (8.42 ശതമാനം കുറവ്), സൊലാന-30.95 ഡോളര്‍ (6.57 ശതമാനം കുറവ്), ഡോഷ് കോയിന്‍-0.05643 ഡോളര്‍ (7.12 ശതമാനം കുറവ്), പൊക്കോട്ട് -6.19 ഡോളര്‍ (9.99 ശതമാനം ഇടിവ്), ഷിബാഇനു-0.00001064 ഡോളര്‍ (8.77 ശതമാനം ഇടിവ്), അവലാഞ്ച് -16.61 ഡോളര്‍ (8.51 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കോയിനുകള്‍ നേരിട്ട തകര്‍ച്ച.

ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന ആസന്നമായത് നഷ്ടസാധ്യതയുള്ള മേഖലകളില്‍ നിന്നും നിക്ഷേപകരെ അകറ്റി. കഴിഞ്ഞയാഴ്ച ഓഹരിവിപണികളും ഇടിവ് നേരിട്ടിരുന്നു.

X
Top