എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

നേരിയ നഷ്ടം നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: പ്രതിവാര എഫ് ആന്റ് ഒ കാലഹരണപ്പെടുന്ന വ്യാഴാഴ്ച ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റി 50 യും നഷ്ടത്തിലായി. യുഎസ് ഫെഡറല്‍ റിസര്‍വ് അധികൃതര്‍ തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് ഉയര്‍ത്തിയത് ആഭ്യന്തര വിപണിയെ ബാധിക്കുകയായിരുന്നു.ബിഎസ്ഇ സെന്‍സെക്‌സ് 235 പോയിന്റ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് 59221ലും എന്‍എസ്ഇ നിഫ്റ്റി 54 പോയിന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 17,664ലും എത്തി.

ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി), വിപ്രോ, ടെക് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ എന്നിവയാണ് നഷ്ടത്തിലായ ഓഹരികള്‍. ഇന്തോനേഷ്യന്‍ ഐഡിഎക്‌സ് ഒഴിച്ചുള്ള ഏഷ്യന്‍ സൂചികകളെല്ലാം തകര്‍ച്ച നേരിടുകയാണ്. യൂറോപ്യന്‍ വിപണികള്‍ സമ്മിശ്ര പ്രകടനം കാഴ്ചവയ്ക്കുന്നു.

വാള്‍സ്ട്രീറ്റ് സൂചികകള്‍ ബുധനാഴ്ച രണ്ട്മാസത്തെ താഴ്ച വരിച്ചിരുന്നു. 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ബെഞ്ച്മാര്‍ക്ക് ഫെഡറല്‍ ഫണ്ട് നിരക്കിനെ 3.25 ശതമാത്തിലേയ്ക്ക് ഉയര്‍ത്തുകയായിരുന്നു ഇന്നലെ ഫെഡ് റിസര്‍വ്. 2008 സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്.

X
Top