ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ താഴ്ച വരിച്ചു. സെന്‍സെക്‌സ് 90.80 പോയിന്റ് അഥവാ 0.15 ശതമാനം ഇടിവ് നേരിട്ട് 59617.28 ലെവലിലും നിഫ്റ്റി 63.80 പോയിന്റ് അഥവാ 0.36 ശതമാനം താഴ്ന്ന് 17552.50 ലെവലിലും വ്യാപാരം തുടരുകയാണ്. 1779 ഓഹരികള്‍ മുന്നേറുമ്പോള്‍ 1062 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

12 ഓഹരി വിലകളില്‍ മാറ്റമില്ല. ഐടിസി,ബ്രിട്ടാനിയ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ്,ഇന്‍ഫോസിസ്,അള്‍ട്രാസിമന്റ് കമ്പനി, മാരുതി,എച്ച്‌സിഎല്‍,ടിസിഎസ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കുന്നു. യുപിഎല്‍, അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്,ടാറ്റ സ്റ്റീല്‍,ഒഎന്‍ജിസി,ബജാജ് ഫിനാന്‍സ്,ഐഷര്‍ മോട്ടോഴ്‌സ്,എച്ച്ഡിഎഫ്‌സി,എച്ച്ഡിഎഫ്‌സി ബാങ്ക്,എന്‍ടിപിസി,സണ്‍ ഫാര്‍മ,ഹീറോ മോട്ടോകോര്‍പ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ബജാജ് ഓട്ടോ,സിപ്ല, ബിപിസിഎല്‍,ഏഷ്യന്‍പെയിന്റ്‌സ്,നെസ്ലെ, പവര്‍ഗ്രിഡ് എന്നിവയാണ് കനത്ത തകര്‍ച്ചയില്‍.

മേഖലകളില്‍ ലോഹം, ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1-3 ശതമാനം താഴ്ച വരിച്ചു. എഫ്എംസിജി,ഐടി 1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.11 ശതമാനം,0.81 ശതമാനം എന്നിങ്ങനെ നേട്ടത്തില്‍.

2023 ബജറ്റ് വിപണിയെ സംബന്ധിച്ച് മികച്ചതായിരുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു. സാമ്പത്തിക വിവേകം, 10 ലക്ഷം കോടി രൂപയുടെ വലിയ മൂലധനം, ആദായനികുതിദായകര്‍ക്ക് ആശ്വാസം, വിശ്വസനീയമായ വളര്‍ച്ച അനുമാനവും നികുതി പ്രവചനങ്ങളും, എല്ലാറ്റിനുമുപരിയായി ദിശാബോധം എന്നിവ ബജറ്റിനെ വിപണി സൗഹൃദമാക്കുന്നു. അദാനി ഓഹരികള്‍ സൃഷ്ടിച്ച ചാഞ്ചാട്ടം ഉടന്‍ അവസാനിക്കും.

ഇന്ത്യന്‍ ഗ്രോത്ത് സ്റ്റോറിയില്‍ നിന്ന് പ്രയോജനം നേടണമെങ്കില്‍ എഫ്ഐഐകള്‍ക്ക് ഇവിടെ നിക്ഷേപം നടത്തേണ്ടിവരും. അതേസമയം, യു.എസ് വിപണിയിലെ സ്ഥിതി മെല്ലെ മെച്ചപ്പെടുകയാണ്. ഫെഡ് നിരക്കിലെ കുറവും ഡോവിഷ് കമന്ററിയും ആഗോള ഇക്വിറ്റി വിപണികള്‍ക്ക് അനുകൂലമാണ്.

ഐടി, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ അനുകൂല തരംഗത്തിലാണെന്നും ഇവയില്‍ നിക്ഷേപം നടത്താവുന്നതാണെന്നും വിജയകുമാര്‍ പ്രതികരിച്ചു.

X
Top