ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു, നിഫ്റ്റി 17100 ല്‍

മുബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 355.06 പോയിന്റ് അഥവാ 0.62 ശതമാനം ഉയര്‍ന്ന് 57989.90 ലെവലിലും നിഫ്റ്റി 114.40 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17100 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം പ്രതിവാര കണക്കെടുപ്പില്‍ ഇരു സൂചികകളും ഏകദേശം 2 ശതമാനം വീതം നഷ്ടപ്പെടുത്തി.

എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹിന്‍ഡാല്‍കോ,യുപിഎല്‍,അള്‍ട്രാടെക്ക്, നെസ്ലെ എന്നിവയാണ് വെള്ളിയാഴ്ച മുന്നിലെത്തിയത്. ഐഷര്‍,എന്‍ടിപിസി,മാരുതി സുസുക്കി, ഐടിസി,ഏഷ്യന്‍ പെയിന്റ്‌സ് നഷ്ടം നേരിട്ടു. വാഹനം, എഫ്എംസിജി ഒഴിച്ചുള്ള മേഖലകളെല്ലാം കരുത്താര്‍ജ്ജിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.

പ്രതിസന്ധി നേരിട്ട ബാങ്കുകളിലെ നിക്ഷേപത്തിന് യു.എസ് സര്‍ക്കാര്‍ ഗ്യാരന്റി പറഞ്ഞതോടെ ആഗോള പ്രവണതപോസിറ്റീവായി. മുഴുവന്‍ യൂറോപ്പിനേയും പ്രതിനിധീകരിക്കുന്ന സ്റ്റോക്ക്‌സ്600 0.7 ശതമാനമാണ് ഉയര്‍ന്നത്. സൗദി സൂചിക താദാവുല്‍ ഓള്‍ഷെയറും ഹോങ്കോങ് കേന്ദ്രീകൃത ചൈനഎ50 യും ഒഴികെ മറ്റ് ഏഷ്യന്‍ സൂചികകളും മെച്ചപ്പെട്ടിട്ടുണ്ട്..

X
Top