ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നഷ്ടം നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍, നിഫ്റ്റി 16900 ത്തിന് താഴെ

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചടി നേരിട്ടു. സെന്‍സെക്‌സ് 360.95 പോയിന്റ് അഥവാ 0.62 ശതമാനം ഉയര്‍ന്ന് 57628.95 ലെവലിലും നിഫ്റ്റി 111.60 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 16988.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1138 ഓഹരികള്‍ മുന്നേറുമ്പോള്‍ 2393 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

125 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ,വിപ്രോ എന്നീ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ബിപിസിഎല്‍,ഐടിസി,ഗ്രാസിം ഇന്‍ഡസ്ട്രീസ്,നെസ്ലെ ഇന്ത്യ എന്നിവ നേട്ടത്തിലായി.

എഫ്എംസിജി ഒഴികെയുള്ള മേഖലകളെല്ലാം താഴ്ച വരിച്ചപ്പോള്‍ റിയാലിറ്റി, കാപിറ്റല്‍ ഗുഡ്‌സ്,ഐടി,മെറ്റല്‍,പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനമാണ് പൊഴിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകള്‍ 1 ശതമാനം ദുര്‍ബലമായി.

താപ തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമോ എന്ന ഭീതി, ആഗോള ബാങ്ക് പ്രതിസന്ധി ആശങ്ക പരത്തുന്നത്, ഈയാഴ്ച നടക്കുന്ന ഫെഡ് മീറ്റിംഗിന് മുന്നോടിയായുള്ള ജാഗ്രത എന്നിവയാണ് വിപണിയെ തളര്‍ത്തുന്നത്, വിദഗ്ധര്‍ നിരീക്ഷിച്ചു.

X
Top