ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കനത്ത നഷ്ടം നേരിട്ട് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: കോവിഡ് കേസുകളിലെ വര്‍ധനവും മാന്ദ്യഭീതിയും ബുധനാഴ്ച വിപണികളെ തളര്‍ത്തി. സെന്‍സെക്‌സ് 635.05 പോയിന്റ് അഥവാ 1.03 ശതമാനം താഴ്ന്ന് 61067.24 ലും നിഫ്റ്റി 179.70 പോയിന്റ് അഥവാ 0.98 ശതമാനം താഴന്ന് 18205.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ആരോഗ്യപരിപാലനം (2.25 ശതമാനം ഉയര്‍ച്ച), ഐടി (0.23 ശതമാനം ഉയര്‍ച്ച) ഒഴികെയുള്ള മേഖലകളെല്ലാം നഷ്ടം വരിച്ചു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.40 ശതമാനം, 2.18 ശതമാനം എന്നിങ്ങനെയാണ് പൊഴിച്ചത്.6 ശതമാനം നഷ്ടമുണ്ടാക്കിയ അദാനി എന്റര്‍പ്രൈസസാണ് വലിയ തോതില്‍ ഇടിവ് നേരിട്ടത്. അദാനി പോര്‍ട്ട്‌സ്,അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയും ദുര്‍ബലമായി.

അതേസമയം ഡിവിസ് ലാബ്‌സ് 5 ശതമാനവും അപ്പോളോ ഹോസ്പിറ്റല്‍സ് 3 ശതമാനവും നേട്ടമുണ്ടാക്കി. വാള്‍സ്ട്രീറ്റ് സൂചികകള്‍ ചൊവ്വാഴ്ച ഉയര്‍ന്നെങ്കിലും ഏഷ്യന്‍ സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ടോക്കിയോ നിക്കൈ 0.2 ശതമാനം ഇടിവ് നേരിട്ടു. ഹോങ്കോങ് ചെറിയ തോതില്‍ ഉയര്‍ന്നെങ്കിലും ചൈനീസ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്.

അവധി സീസണ് മുന്നോടിയായി യൂറോപ്യന്‍ വിപണികള്‍ മെച്ചപ്പെട്ടു.

X
Top