Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം അടുത്ത 5 വര്‍ഷത്തേക്ക് വയാകോമിന്

മുംബൈ: നാട്ടില് നടക്കുന്ന ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ ടെലിവിഷന്, ഡിജിറ്റല് സംപ്രേക്ഷണാവകാശം അടുത്ത അഞ്ചു വര്ഷത്തേക്ക് സ്വന്തമാക്കി വയാകോം 18.

വ്യാഴാഴ്ച നടന്ന ബിസിസിഐ ലേലത്തിലാണ് പാരമൗണ്ട് ഗ്ലോബലിന്റെയും റിലയന്സ് ഇന്ഡസ്ട്രീസിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വയാകോം 18 സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ഇതോടെ 2023 സെപ്റ്റംബര് മുതല് 2028 മാര്ച്ച് വരെ ഇന്ത്യയില് നടക്കുന്ന രാജ്യാന്തര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും സ്പോര്ട്സ് 18 ചാനലിലും ഡിജിറ്റല് പ്ലാറ്റ്ഫോമില് ജിയോ സിനിമയിലും സംപ്രേക്ഷണം ചെയ്യും.

5,963 കോടി രൂപയ്ക്കാണ് വയാകോം സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതെന്ന് ബിസിസിഐ വാര്ത്താക്കുറിപ്പില് അറിയിച്ചു.

ലേലത്തില് സോണി പിക്ച്ചേഴ്സിന്റെയും ഡിസ്നി സ്റ്റാറിന്റെയും കടുത്ത വെല്ലുവിളി അതിജീവിച്ചാണ് വയാകോം സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. അഞ്ചു വര്ഷ കാലയളവില് ഇന്ത്യയില് നടക്കുന്ന 88 മത്സരങ്ങളും വയാകോം സംപ്രേക്ഷണം ചെയ്യും.

25 ടെസ്റ്റും 27 ഏകദിനങ്ങലും 36 ട്വന്റി 20 മത്സരങ്ങളുമാണ് ഇക്കാലയളവില് നടക്കുക.

2018-ല് 6138 കോടി രൂപയ്ക്കായിരുന്നു ഡിസ്നി സ്റ്റാര് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നത്.

നേരത്തെ അഞ്ചു വര്ഷത്തേക്കുള്ള ഐപിഎല് ഡിജിറ്റല് സംപ്രേഷണാവകാശവും വനിത ഐപിഎല് ടെലിവിഷന്, ഡിജിറ്റല് സംപ്രേഷണാവകാശവും വയാകോം സ്വന്തമാക്കിയിരുന്നു.

കൂടാതെ, 2024 പാരിസ് ഒളിമ്പിക്സ്, 2024 സീസണിലെ ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങള്, ടി10 ലീഗ്, റോഡ് സേഫ്റ്റി വേള്ഡ് സീരീസ്, ലാ ലീഗ, ലീഗ് വണ്, സീരി എ, ഡയമണ്ട് ലീഗ് എന്നിവയുടെ സംപ്രേഷണാവകാശവും വയാകോമിനാണ്.

X
Top