ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ നീക്കം; ആസ്തി പുനസംഘടന പരിഗണിക്കാൻ ടാറ്റ സൺസ്

മുംബൈ: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ടാറ്റ സൺസ് ആസ്തി പുനസംഘടന പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. ‘അപ്പർ-ലെയർ എൻബിഎഫ്‌സി’ വിഭാഗത്തിൽ നിലവിൽ ആർബിഐ ഉൾപ്പെടുത്തിയിരിക്കുന്നതിനാലാണ് ടാറ്റ സൺസിന് ഇപ്പോൾ ഐപിഒ വേണ്ടി വരുന്നത്. 1 ലക്ഷം കോടി രൂപയുടെ ആസ്തി പരിധിക്ക് താഴേക്ക് ടാറ്റ സൺസിന്റെ ആസ്തി കുറച്ചാൽ ലിസ്റ്റിങ് വേണ്ടി വന്നേക്കില്ല. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന് പബ്ലിക് ലിസ്റ്റിംഗ് ഒഴിവാക്കാൻ ഇങ്ങനെ പല വഴികളും പരീക്ഷിക്കാനാകും. ആസ്തികളിലോ ഓഹരി ഉടമസ്ഥതയിലോ മാറ്റങ്ങൾ വരുത്തുക, നയപരമായ ഇളവ് തേടുക തുടങ്ങിയ വഴികളും ടാറ്റ ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്.

ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്ന ടാറ്റ ട്രസ്റ്റ്‌സ്, ഹോൾഡിംഗ് കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിനെ എതിർക്കുന്നുണ്ട്. കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്ന പദവിയിൽ നിന്ന് ടാറ്റ സൺസിനെ ഒഴിവാക്കണം എന്ന അപേക്ഷ സ്വീകരിക്കില്ലെന്ന് സെപ്റ്റംബർ 11-ന് ആർബിഐ അറിയിച്ചിരുന്നു. പകരം, അപ്പർ-ലെയർ എൻബിഎഫ്‌സികൾക്കുള്ള മാനദണ്ഡങ്ങൾ ടാറ്റ സൺസ് പാലിക്കണമെന്നും ആർബിഐ നിർദ്ദേശിച്ചു.

ടാറ്റ സൺസ് ഐപിഒയെ ടാറ്റ ട്രസ്റ്റ് എതിർക്കുമ്പോൾ, രണ്ടാമത്തെ വലിയ ഓഹരി ഉടമകളായ ഷംപുർജി പല്ലോൻജി ഗ്രൂപ്പ് ലിസ്റ്റിങ്ങിനെ അനുകൂലിച്ചിരുന്നു. ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന ആർബിഐ നിർദേശം ടാറ്റ ഗ്രൂപ്പിലെ സുതാര്യത പാലിക്കാൻ സഹായകരമാകുമെന്നാണ് എസ്പി ഗ്രൂപ്പ് വ്യക്തമാക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ടാറ്റ ട്രസ്റ്റ്‌സ് ആണ് ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. ഇതിൻ്റെ ഘടന സാധാരണ കുടുംബ ബിസിനസുകളിൽ നിന്ന് വ്യത്യസ്തമാണ്. എങ്കിലും ആഭ്യന്തര തർക്കങ്ങളും ആർബിഐ ഇടപെടലുമൊക്കെ ടാറ്റ ഗ്രൂപ്പിനെ കോർപ്പറേറ്റ് രംഗത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുകയാണ്.

X
Top