ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നേട്ടവുമായി ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരി

ന്യൂഡല്‍ഹി: മോശം സെപ്തംബര്‍ പാദ ഫല പ്രഖ്യാപനം നടത്തിയിട്ടും ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരി ചൊവ്വാഴ്ച 4.67 ശതമാനം ഉയര്‍ന്നു. 1963.20 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. നാലാം പാദം തൊട്ട് മാര്‍ജിന്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.

അതായിരിക്കണം ഓഹരിയെ ഉയര്‍ത്തിയതെന്ന് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതും സമുദ്ര ചരക്കുചാര്‍ജ്ജിലെ കുറവും ഗുണം ചെയ്യുമെന്ന് പേരുവെളിപെടുത്താത്ത അനലിസ്റ്റ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇതോടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിക്കും.

നിലവില്‍ 1.7 ലക്ഷം ടണ്‍ കയറ്റുമതി ചെയ്ത കമ്പനി 2023 സാമ്പത്തിക വര്‍ഷത്തില്‍ അത് 3.1-3.2 ലക്ഷം ടണ്ണാക്കി ഉയര്‍ത്താനൊരുങ്ങുകയാണ്. മാത്രമല്ല 350 കോടി രൂപയുടെ മൂലധന ചെലവിനും പദ്ധതിയുണ്ട്. സെപ്തംബറിലവസാനിച്ച പാദത്തില്‍ പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ കമ്പനി 382.3 കോടി രൂപയുടെ മൊത്തം ലാഭമാണ് നേടിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 2.2 ശതമാനം കുറവാണിത്. വരുമാനം 28.2 ശതമാനം ഉയര്‍ന്ന് 2657.5 കോടി രൂപയായെങ്കിലും ഇബിറ്റ 20.7 ശതമാനം കുറഞ്ഞ് 426.2 കോടി രൂപയിലെത്തി.

X
Top