പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 9 മുതല്‍

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 9ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ബജാജ്‌ ഫിനാന്‍സും ബജാജ്‌ ഫിന്‍സെര്‍വുമാണ്‌ ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ പ്രൊമോട്ടര്‍മാര്‍.

6560 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 3000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 3560 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌.

ഐപിഒയുടെ ഇഷ്യു വില താമസിയാതെ പ്രഖ്യാപിക്കും. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്‌ വിനിയോഗിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1731 കോടി രൂപയാണ്‌ കമ്പനി കൈവരിച്ച ലാഭം. 38 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌. 2022-23ല്‍ ലാഭം 1258 കോടി രൂപയായിരുന്നു.

X
Top