പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

കോസ്‌പി ജൂണിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 25% ഇടിഞ്ഞു

ക്ഷിണ കൊറിയയുടെ ഓഹരി സൂചികയായ കോസ്‌പി ഇന്നലെ എട്ട്‌ ശതമാനം ഇടിഞ്ഞു. ഇതിനെ തുടര്‍ന്ന്‌ രാവിലെ ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയിലെ വ്യാപാരം നിര്‍ത്തിവെച്ചു. ജൂണില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ്‌ ഉയരത്തില്‍ നിന്ന്‌ 25 ശതമാനമാണ്‌ കോസ്‌പി ഇടിഞ്ഞത്‌.

തുടര്‍ച്ചായ കുതിപ്പിനു ശേഷം കോസ്‌പി ഇപ്പോള്‍ ബെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടന്നിരിക്കുകയാണ്‌. ഉയര്‍ന്ന നിലവാരത്തില്‍ നിന്നും സൂചിക 20 ശതമാനം ഇടിയുമ്പോഴാണ്‌ ബെയര്‍ മാര്‍ക്കറ്റായി കണക്കാക്കുന്നത്‌. അമേരിക്ക ഇറാനെതിരെ പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിയതും ഹോര്‍മുസ്‌ കടലിടുക്കില്‍ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതും ആഗോള വിപണികളില്‍ ആശങ്ക വര്‍ധിപ്പിച്ചു.

കോസ്‌പിയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള ഓഹരികളായ എസ്‌കെ ഹൈനിക്‌സും സാംസങ്‌ ഇലക്‌ട്രോണിക്‌സും ഇന്നലെ യഥാക്രമം 13ഉം 9ഉം ശതമാനം ഇടിഞ്ഞു.

X
Top