കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചു.
രണ്ടാം ത്രൈമാസത്തിലെ പുതിയ വ്യക്തിഗത ബിസിനസ് മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,415 കോടി രൂപയില്‍ നിന്ന് 1,895 കോടി രൂപയിലെത്തി.
പുതിയ ബിസിനസ് പ്രീമിയം 2024 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിലെ 2,821 കോടി രൂപയില്‍ നിന്ന് 14 ശതമാനം എന്ന ശക്തമായ വാര്‍ഷിക വളര്‍ച്ചയോടെ 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ 3,202 കോടി രൂപയിലെത്തി.
ആകെ റിട്ടണ്‍ പ്രീമിയം 23 ശതമാനം എന്ന ഗണ്യമായ വളര്‍ച്ചയോടെ 5,338 കോടി രൂപയില്‍ നിന്ന് 6,544 കോടി രൂപയിലുമെത്തി.
ബജാജ് അലയന്‍സ് ലൈഫിന്‍റെ സ്വകാര്യ മേഖലയിലെ ബിസിനസ് വിഹിതം 8.9 ശതമാനവും ആകെ വിപണി വിഹിതം 6.1 ശതമാനവുമായും വളര്‍ന്നിട്ടുണ്ട്. വിവിധ വിതരണ സംവിധാനങ്ങളിലെ കമ്പനിയുടെ ശക്തമായ പ്രകടനവും ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണത്തിനുള്ള ശക്തമായ ശ്രദ്ധയും രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന വിപണിയിലേക്കുള്ള കടന്നു ചെല്ലലുമാണ് കമ്പനിയുടെ ശക്തമായ പ്രകടനം സൂചിപ്പിക്കുന്നത്.
2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തിലെ സുപ്രധാന വിവരങ്ങള്‍
പുതിയ വ്യക്തിഗത ബിസിനസ് മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,415 കോടി രൂപയില്‍ നിന്ന് 1,895 കോടി രൂപയിലെത്തി.
· ആകെ റിട്ടണ്‍ പ്രീമിയം 23 ശതമാനം എന്ന ഗണ്യമായ വളര്‍ച്ചയോടെ 5,338 കോടി രൂപയില്‍ നിന്ന് 6,544 കോടി രൂപയിലെത്തി.
· ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2024 സെപ്റ്റംബര്‍ 30-ലെ കണക്കു പ്രകാരം 1,23,178 കോടി രൂപയിലെത്തി. 2023 സെപ്റ്റംബര്‍ 30-ലെ 98,700 കോടി രൂപയെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണിത്.
· 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം 148 കോടി രൂപയിലെത്തി.
· പുതിയ ബിസിനസ് മൂല്യം (എന്‍ബിവി) മൂന്നു ശതമാനം വര്‍ധനവോടെ 237 കോടി രൂപയില്‍ നിന്ന് 245 കോടി രൂപയിലെത്തി.
· സ്വകാര്യ മേഖലയിലെ ബിസിനസ് വിഹിതം 8.3 ശതമാനത്തില്‍ നിന്ന് 8.9 ശതമാനത്തിലെത്തി.
· വ്യക്തിഗത പ്രീമിയം ശക്തമായ വളര്‍ച്ച പ്രകടിപ്പിച്ച് 2024 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിലെ 1,578 കോടി രൂപയില്‍ നിന്ന് 32 ശതമാനം വളര്‍ച്ചയോടെ 2,080 കോടി രൂപയിലെത്തി.
വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള ശക്തമായ പദ്ധതി നിരയുമായി രണ്ടാം നിര മൂന്നാം നിര വിപണികളിലേക്കു സാന്നിധ്യം വിപുലീകരിക്കുന്നതിന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പ്രതിജ്ഞാബദ്ധമാണ്.
562 ബ്രാഞ്ചുകള്‍, 1.59 ലക്ഷം ഏജന്‍റുമാര്‍, 372 സ്ഥാപന പങ്കാളികള്‍, 35 ബാങ്ക് പങ്കാളിത്തം 26,000 ജീവനക്കാര്‍, ശക്തമായ ഡിജിറ്റല്‍ സാന്നിധ്യം തുടങ്ങിയവയുമായി നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായ രീതിയിലെ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്.