പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിൽ കുറവ്

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നടപ്പു വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ ഗണ്യമായി കുറഞ്ഞു. 12 പൊതുമേഖലാ ബാങ്കുകളുടേയും ചേര്‍ന്നുള്ള കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് മുന്‍പാദത്തിലെ 16,875 കോടി രൂപയില്‍ നിന്നും 16,552 കോടിയായി കുറഞ്ഞു.

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സമാനപാദത്തിലിത് 18,138 കോടി രൂപയായിരുന്നു. 2023 ജൂണ്‍ പാദം മാറ്റി നിര്‍ത്തിയാല്‍ 2022 ജൂണ്‍ മുതലുള്ള എല്ലാപാദങ്ങളിലും കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പുകള്‍ മിക്ക ബാങ്കുകളുടേതും കുറഞ്ഞിട്ടുണ്ട്.

2022 മാര്‍ച്ച് പാദത്തിലെ 24,324 കോടിയുമായി നോക്കുമ്പോള്‍ സെപ്റ്റംബര്‍ പാദത്തിലെ നീക്കിയിരിപ്പില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാങ്കുകളുടെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന തരത്തിലേക്ക് നിഷ്‌ക്രിയ ആസ്തികള്‍ കുമിഞ്ഞു കൂടിയിരുന്നു.

നിഷ്‌ക്രിയ ആസ്തികള്‍ക്ക് ആനുപാതികമായി വന്‍ തുക ബാങ്കുകള്‍ പ്രൊവിഷനിംഗിനായി നീക്കി വയ്‌ക്കേണ്ടി വന്നതാണ് ബാങ്കുകളെ നഷ്ടത്തിലേക്ക് നയിച്ചത്. എന്നാല്‍ കിട്ടാക്കടം പിരിച്ചെടുക്കുന്നതിലും മറ്റും റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത് വലിയ മാറ്റത്തിലേക്ക് നയിച്ചു.

പൊതുമേഖലാ ബാങ്കുകളില്‍ ആറെണ്ണവും സെപ്റ്റംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ സാമാന കാലയളവുമായി നോക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് മുന്‍വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 9.7 ശതമാനം കുറഞ്ഞ് 1,814.9 കോടിയായി.

രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ആഭ്യന്തര വായ്പകളെ അടിസ്ഥാനമാക്കിയുള്ള ലോണ്‍ പ്രൊവിഷനിംഗ് 15.1 ശതമാനം കുറഞ്ഞ് 3,018.6 കോടിയായി. ഇന്ത്യന്‍ ബാങ്കാണ് ഏറ്റവും ഉയര്‍ന്ന ഇടിവ് രേഖപ്പെടുത്തിയത്.

സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് 54 ശതമാനം ഇടിഞ്ഞ് 917 കോടിയായി.

അതേസമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള കിട്ടാക്കട നീക്കിയിരിപ്പ് 80.2 ശതമാനം ഉയര്‍ന്ന് 1,928.6 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റേത് 78.7 ശതമാനം ഉയര്‍ന്ന് 1,120.5 കോടിയുമായി.

X
Top