പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍

പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായി.

ജിഎസ്ടി ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി. സമ്പദ്‌രംഗം മികച്ച നിലയിലാണെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നിര്‍മല ബജറ്റ് അവതരിപ്പിച്ചത്.

ഒരു കോടി വീടുകളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്.

X
Top