ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 37.74 ലക്ഷം കോടിയായി

മുംബൈ: മ്യൂച്വല് ഫണ്ടുകള് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ജൂലായില് 37.74 ലക്ഷം കോടി രൂപയായി. ഫോളിയോകളുടെ എണ്ണമാകട്ടെ എക്കാലത്തെയും ഉയര്ന്ന, 13.55 കോടിയിലെത്തി.

എസ്ഐപി അക്കൗണ്ടുകളുടെ എണ്ണവും എക്കാലത്തെയും ഉയര്ന്ന നിലവാരത്തിലാണ്. 5.61 കോടി. പ്രതിമാസ എസ്ഐപി വിഹിതം 12,140 കോടി രൂപയുമാണ്. ജൂലായില് പുതിയതായി രജിസ്റ്റര് ചെയ്ത എസ്ഐപികള് 17.42 ലക്ഷവുമാണ്. എസ്ഐപിയില് നിന്നുള്ള മൊത്തം ആസ്തി ജൂലായ് അവസാനത്തെ കണക്കുപ്രകാരം 6.09 ലക്ഷം കോടി രൂപയാണ്.

പ്രതിവര്ഷം ഏഴ് ശതമാനം വളര്ച്ചയാണ് മ്യൂച്വല് ഫണ്ടുകള് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിലുള്ളത്. ഫോളിയോകളുടെ എണ്ണമാകട്ടെ 2021 ജൂലായിലെ 10.54 കോടിയില് നിന്ന് 13.55 കോടിയായി. 29 ശതമാനമാണ് വര്ധന.

തുടര്ച്ചയായി 17-ാമത്തെ മാസവും റിട്ടെയില് മ്യൂച്വല് ഫണ്ട് സ്കീമുകളില് നിക്ഷേപ ഒഴുക്ക് തുടര്ന്നു. ജൂലായില് മാത്രം 3,847 കോടി രൂപയെത്തി. അതായത് മൊത്തം നിക്ഷേപം 32,439 കോടിയും പിന്‍വലിച്ചത് 28,592 കോടി രൂപയുമാണ്. ഇക്വിറ്റി വിഭാഗത്തില്, സ്മോള് ക്യാപ്, ഫ്ളെക്സി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളാണ് നിക്ഷേപത്തിന്റെകാര്യത്തില് ടോപ്പ് 3 ആയത്.

X
Top