ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സ്വർണ ഇറക്കുമതിക്ക് 15 ബാങ്കുകൾക്ക് അനുമതി

കൊച്ചി: ഇന്ത്യയിലേക്ക് സ്വർണം, വെള്ളി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 15 ബാങ്കുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി.

ഏപ്രില്‍ ഒന്ന് മുതല്‍ 2029 മാർച്ച്‌ 31 വരെ ബുള്യൻ ഇറക്കുമതി കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ പട്ടികയാണ് ഡയറക്‌ടർ ജനറല്‍ ഒഫ് ഫോറിൻ ട്രേഡ്(ഡി.ജി.എഫ്.ടി) പ്രസിദ്ധീകരിച്ചത്.

ആക്സിസ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഡ്യൂഷെ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഇൻഡസ്ട്രിയല്‍ ആൻഡ് കൊമേഷ്‌സ്യല്‍ ബാങ്ക് ഒഫ് ചൈന, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആർ.ബി.എല്‍ ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയിലുള്ളത്.

സർക്കാർ അനുമതി വൈകുന്നതിനാല്‍ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തടസപ്പെട്ടെന്ന വാർത്തകള്‍ വന്നതോടെയാണ് സർക്കാർ നീക്കം.

X
Top