എണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്ട്രംപിന്റെ ‘ഇക്കണോമിക് ഫ്യൂറി’യിൽ അങ്കലാപ്പിലായി ഇന്ത്യ; കടുത്ത നിലപാടുകളുമായി യുഎസ്വ്യാപാര കമ്മിയിൽ അപ്രതീക്ഷിത കുറവ്ഊര്‍ജ്ജ സുരക്ഷയ്ക്ക് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

പണമിടപാട് വൈകിപ്പിക്കൽ തത്സമയ ഇടപാടുകൾക്ക് തിരിച്ചടി; ഇ-കോമേഴ്‌സിനെ ബാധിക്കും

മുംബൈ: ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ 10,000 രൂപയ്ക്കു മുകളിലുള്ള തത്സമയ ഇടപാടുകൾക്ക് ഒരു മണിക്കൂർ കാത്തിരിപ്പ് സമയം ഏർപ്പെടുത്താനുള്ള നീക്കം തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.

തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളതെങ്കിലും ഡിജിറ്റൽ ഇടപാടുകളുടെ വേഗതയെയും ജനപ്രീതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ബാങ്കുകളും ഫിൻടെക് കമ്പനികളും ആശങ്കപ്പെടുന്നു. തത്സമയ ഇടപാട് എന്ന ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് ഈ നീക്കം തിരിച്ചടിയായേക്കാം.

നിയന്ത്രണവും ലക്ഷ്യവും
ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിന് ആർ.ബി.ഐ. മുന്നോട്ടുവെച്ച് കരട് നിർദേശങ്ങൾ:

10,000 രൂപയ്ക്കു മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്കാണ് നിയന്ത്രണം ബാധകമാകുക.
യു.പി.ഐ. ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ വലിയ തുക കൈമാറുമ്പോൾ പണം ലഭിക്കാൻ ഒരു മണിക്കൂർ സമയം എടുക്കും.

2024-25 സാമ്പത്തികവർഷം രാജ്യത്ത് 35,000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകൾ നടന്നതായാണ് കണക്കാക്കുന്നത്. ഇതിൽ 99 ശതമാനവും 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിലുമാണ്. പ്രധാനമായും മുതിർന്ന പൗരന്മാരാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഇത് തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

നെഫ്റ്റ് (NEFT), ഐ.എം.പി.എസ് (IMPS) തുടങ്ങിയ സംവിധാനങ്ങളിൽ നിലവിൽ തന്നെ നിയന്ത്രണങ്ങളുണ്ട്. എന്നാൽ യു.പി.ഐ. അതിന്റെ ലാളിത്യം കൊണ്ടും വേഗത കൊണ്ടും ജനകീയമാണ്.

യു.പി.ഐ ഇടപാടുകളിൽ 38 ശതമാനം വരെ വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകളാണ്.
ഇടപാടുകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 60 ശതമാനവും ഇത്തരത്തിലുള്ളവയാണ്.
പുതിയ നിയമം വരുന്നതോടെ യു.പി.ഐയുടെ ജനകീയ സ്വഭാവത്തിന് മങ്ങലേൽക്കാൻ സാധ്യതയുണ്ട്.

പോരായ്മകളും ബദൽ നിരീക്ഷണങ്ങളും
പരിഷ്‌കാരങ്ങൾ തട്ടിപ്പുകൾ തടയാൻ എത്രത്തോളം പര്യാപ്തമാണെന്ന കാര്യത്തിൽ ബാങ്കിങ് മേഖലയിലെ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു:

ഡിജിറ്റൽ അറസ്റ്റ്/നിക്ഷേപ തട്ടിപ്പുകൾ: ഇത്തരം തട്ടിപ്പുകളിൽ ഇരകളെ വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ ദിവസങ്ങളോളം എടുത്തേക്കാം. അതിനാൽ ഒരു മണിക്കൂർ കാത്തിരിപ്പ് സമയം കൊണ്ട് ഇത്തരം വലിയ തട്ടിപ്പുകളെ തടയാൻ സാധിക്കില്ല.

അക്കൗണ്ട് ഒഴിവാക്കൽ: തട്ടിപ്പുകാർക്ക് ഉപഭോക്താവിനെക്കൊണ്ട് തങ്ങളുടെ അക്കൗണ്ട് ‘വിശ്വസ്തരുടെ ഗണത്തിൽ’ ചേർത്താൻ സാധിച്ചാൽ ഈ നിയന്ത്രണം അപ്രസക്തമാകും.
ചുരുക്കം തട്ടിപ്പുകൾ തടയാൻ ഡിജിറ്റൽ ഇടപാട് മേഖലയെ ഒന്നാകെ നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു.

തട്ടിപ്പുകൾ തടയാൻ മറ്റു സാങ്കേതിക മാർഗങ്ങളാണ് തേടേണ്ടതെന്നും അഭിപ്രായപ്പെടുന്നു.

X
Top