രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ആവലോണ്‍ ടെക്‌നോളജീസ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു

മുംബൈ: ഇലക്ട്രോണിക് ഉത്പന്ന സേവന ദാതാക്കളായ ആവലോണ്‍ ടെക്‌നോളജീസ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 1025 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 400 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 625 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടും.

ഐപിഒയ്ക്ക് മുന്നോടിയായി 80 കോടി രൂപ സമാഹരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഫ്രഷ് ഇഷ്യുവിന് ലഭ്യമാകുന്ന ഓഹരികളുടെ എണ്ണം കുറയും. വായ്പ ബാധ്യത തീര്‍ക്കാനും പ്രവര്‍ത്തന ചെലവിനും മറ്റ് കോര്‍പറേറ്റ് ഉദ്ദേശങ്ങള്‍ക്കുമായി ഫ്രഷ് ഇഷ്യു തുക ചെലവഴിക്കുമെന്ന് കമ്പനി ഡിആര്‍ച്ച്പിയില്‍ പറഞ്ഞു.

1999 ല്‍ സ്ഥാപിതമായ കമ്പനിയുടെ ക്ലയ്ന്റുകളില്‍ ക്യോസാന്‍ ഇന്ത്യ, സോണാര്‍ സിസ്റ്റംസ്, കോളിന്‍സ് എയ്‌റോസ്‌പേസ്, ഇ ഇന്‍ഫോചിപ്പ്‌സ്, യുഎസ് മലബാര്‍ കമ്പനി, മെഗ്ഗിറ്റ്, സിസ്റ്റെട്ക കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. യു.എസിലും ഇന്ത്യയിലുമായി 12 നിര്‍മ്മാണ് യൂണിറ്റുകള്‍ കമ്പനിയ്ക്കുണ്ട്.

2022 സാമ്പത്തികവവര്‍ഷത്തില്‍ 840 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയാണ് ആവലോണ്‍. 1039 കോടി രൂപയുടെ ഓര്‍ഡറുകളാണ് സമാന കാലയളവില്‍ കമ്പനിയെ തേടിയെത്തിയത്. ജെഎം ഫിനാന്‍ഷ്യല്‍സ്, ഡിഎഎം കാപിറ്റല്‍ അഡ്‌വൈസേഴ്‌സ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, നൊമൂറ ഫിനാന്‍ഷ്യല്‍ അഡ്‌വൈസറി ആന്റ് സെക്യൂരിറ്റീസ് എന്നിവ ഐപിഒയുടെ നടത്തിപ്പുകാരാകും.

X
Top