രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ആഗോള ഊർജ്ജ വിതരണം പ്രതിസന്ധിയിൽ

ചെങ്കടലിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തിയതോടെ, ജൂലൈ 23 ന് എണ്ണവില 1.5 ശതമാനത്തിലധികം ഉയർന്ന് ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ജിഎംടി പ്രകാരം ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.93 ഡോളർ അഥവാ രണ്ട് ശതമാനം ഉയർന്ന് 96 ഡോളറായി. ഇത് ജൂൺ എട്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിലും 1.44 ഡോളർ അഥവാ 1.7 ശതമാനം ഉയർന്ന് 88.27 ഡോളറിലെത്തി.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി വീണ്ടും സംഘർഷങ്ങൾ ഉടലെടുക്കുന്നതിനൊപ്പം, ബാബ് എൽ-മന്ദേബ് കടലിടുക്കിൽ സൗദി എണ്ണ കൊണ്ടുപോകുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തി ഹൂതികളും പുതിയ മുന്നണി തുറന്നിട്ടുണ്ട്. രണ്ട് സൗദി എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് സൈനിക നടപടി നടത്തിയതായി ഹൂതികൾ വ്യക്തമാക്കി. ചെങ്കടലിലെ സൗദി അറേബ്യയ്‌ക്കെതിരായ ഈ നാവിക ഉപരോധം ഗൾഫിനപ്പുറമുള്ള ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലിന് നേരെ വെടിയുതിർക്കുമ്പോഴെല്ലാം ഇറാനിയൻ പാലമോ വൈദ്യുത നിലയമോ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഇറാനിൽ തുടർച്ചയായി പന്ത്രണ്ടാം രാത്രിയും ആക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു.

ഇറാനുമായുള്ള ഏകോപനമില്ലാതെ ഒരു ടാങ്കറിനും അകത്തുകടക്കാനോ പുറത്തുപോകാനോ അനുവദിക്കില്ലെന്നും കടലിടുക്ക് പൂർണ്ണമായും അടച്ചെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ വ്യക്തമാക്കി.

X
Top