100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വരുമാന സീസണ് മുന്നോടിയായി ഏഷ്യന്‍ ഓഹരികള്‍ സ്ഥിരത പുലര്‍ത്തി

ടോക്കിയോ: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ജാപ്പനീസ് സര്‍ക്കാറിന് പ്രതികൂലമായി മാറിയിട്ടും ഏഷ്യന്‍ ഓഹരികളും യെന്നും തിങ്കളാഴ്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 148.29 നിരക്കില്‍ ജാപ്പാനീസ് കറന്‍സി യുഎസ് ഡോളറിനെതിരെ സ്ഥിരത പുലര്‍ത്തി.

മികച്ച വരുമാന സീസണിന്റെ പ്രതീക്ഷയില്‍ എസ്ആന്റ്പി 500, നസ്ദാഖ് ഫ്യൂച്ച്വറുകള്‍ 0.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ആല്‍ഫബെറ്റ്, ടെസ്ല, ഐബിഎം തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ ഈയാഴ്ച പുറത്തുവരാനിരിക്കെയാണിത്.

ദക്ഷിണകൊറിയന്‍ ഓഹരികള്‍ 0.4 ശതമാനം കൂട്ടിച്ചേര്‍ത്തു. ജപ്പാനൊഴികെയുള്ള എംഎസ്സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചിക മാറ്റമില്ലാതെ തുടരുന്നു. അവധിയായതിനാല്‍ നിക്കൈയില്‍ വ്യാപാരം നടന്നില്ല.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ താരിഫ് സമയപരിധി ഓഗസ്റ്റ് 1 ന് അവസാനിക്കുന്നതിന് മുന്നോടിയായി വ്യാപാര ഉടമ്പടികള്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കും സമാന പ്രതീക്ഷ വച്ചുപുലര്‍ത്തി.

യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ഉടമ്പടി സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറയുന്നു. ട്രമ്പും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും നേരില്‍ കാണുമെന്നും അഭ്യൂഹങ്ങളുണ്ട്.

X
Top