ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ലാഭവിഹിതം പ്രഖ്യാപിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: 5 രൂപ സ്‌പെഷ്യല്‍ ലാഭവിഹിതവും 5 രൂപ അവസാന ലാഭവിഹിതവും പ്രഖ്യാപിച്ചിരിക്കയാണ് ഡിലിങ്ക്. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും. 314.13 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ ലാഭം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 14.72 ശതമാനം അധികമാണിത്. അറ്റാദായം 20.19 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 72.50 ശതമാനം ഉയര്‍ന്നു.

ഇപിഎസ് 3.30 രൂപയില്‍ നിന്നും 5.69 രൂപയായി. 2023 മൊത്തം സാമ്പത്തികവര്‍ഷത്തില്‍ 1187.77 കോടി രൂപയാണ് വരുമാനം. ലാഭം 104.22 ശതമാനം ഉയര്‍ന്ന് 86.36 കോടി രൂപയായി.

പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയയ്ക്ക് കമ്പനിയില്‍ 2.11 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അതായത് 750000 ഓഹരികള്‍ അദ്ദേഹം കൈവശം വയ്ക്കുന്നു.

X
Top