യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

നാല് വര്‍ഷത്തില്‍ 1750 ശതമാനം ഉയര്‍ന്ന ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: കഴിഞ്ഞമാസത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് യാഷോ ഇന്‍ഡസ്ട്രീസ്. 1525 രൂപയില്‍ നിന്നും 1850 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. 2022 ല്‍ മാത്രം 50 ശതമാനം ഉയരാനും ഓഹരിയ്ക്കായി.

1175 രൂപയില്‍ നിന്നും ഓഹരി 1850 രൂപയിലേയ്‌ക്കെത്തുകയായിരുന്നു. ഒരു വര്‍ഷത്തില്‍ 645 രൂപയില്‍ നിന്നും 1850 രൂപയിലേയ്ക്കുയര്‍ന്ന ഓഹരി 200 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് കൈവരിച്ചത്. ഇനി 4 വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 100 രൂപയില്‍ നിന്നും 1850 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച.

1750 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ഉയര്‍ച്ചയാണിത്.

നിക്ഷേപത്തിന്റെ വളര്‍ച്ച
ഒരു മാസം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.20 ലക്ഷം രൂപയായി മാറുമായിരുന്നു. 2022 ന്റെ തുടക്കത്തിലായിരുന്നു നിക്ഷേപമെങ്കില്‍ ഒരു ലക്ഷം 1.50 ലക്ഷമായും ഒരു വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 3 ലക്ഷം രൂപയായും മാറും. സമാനമായി 4 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 18.50 ലക്ഷം രൂപയായി മാറിയിരിക്കും.

ആശിഷ് കച്ചോലിയ ഓഹരി പങ്കാളിത്തം
ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് ആശിഷ് കച്ചോലിയ കമ്പനിയുടെ 2,96,322 ഓഹരികള്‍ കൈവശം വയ്ക്കുന്നു. 2.60 ശതമാനം പങ്കാളിത്തമാണ് ഇത്. ഒരു സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയാണ് യാഷോ ഇന്‍ഡസ്ട്രീസ്.

X
Top