ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണ്. എല്ലാ വര്‍ഷവും വിവാഹ സീസണില്‍ രാജ്യത്ത് ലക്ഷക്കണക്കിന് വിവാഹങ്ങള്‍ നടക്കുന്നു, ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടക്കാന്‍ പോകുന്നുവെന്നാണ് കണക്ക്.

ഇന്ത്യയിലെ വിവാഹ ബജറ്റ്
ഇന്ത്യയിലെ ശരാശരി വിവാഹച്ചെലവ് 36.5 ലക്ഷം രൂപയില്‍ എത്തിയതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വര്‍ധിച്ചതായും ഒരു പഠനം വെളിപ്പെടുത്തുന്നു. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് തിരഞ്ഞെടുക്കുന്ന ദമ്പതികള്‍ക്ക്, ശരാശരി ചെലവ് 51 ലക്ഷം രൂപയാണെന്നും കണക്കുകള്‍ പറയുന്നു.

എന്തുകൊണ്ടാണ് വിവാഹച്ചെലവ് കൂടുന്നത്?
വാര്‍ഷിക ചെലവില്‍ 10 ശതമാനം വര്‍ധനയുണ്ടായതാണ് വിവാഹച്ചെലവ് മൊത്തത്തില്‍ വര്‍ധിക്കാന്‍ നേരിട്ടുള്ള കാരണം. വിവാഹ വേദി മുതല്‍ കാറ്ററിംഗ് വരെയുള്ള ചെലവുകള്‍ മുമ്പത്തേക്കാള്‍ വളരെയധികം വര്‍ദ്ധിച്ചു.

വിവാഹ സ്ഥാപനമായ വെഡ്മിഗുഡ് ആണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ പഠനത്തിനായി വെഡ്മിഗുഡ് 3500 ദമ്പതികളോടാണ് സംവദിച്ചത്. ഇതില്‍ 9 ശതമാനം ദമ്പതികളും അവരുടെ വിവാഹ ചടങ്ങുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി കണ്ടെത്തി.

9 ശതമാനം ആളുകള്‍ വിവാഹത്തിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ചിലവഴിച്ചു. 40 ശതമാനം ദമ്പതിമാരുടെയും വിവാഹ ബജറ്റ് 15 ലക്ഷം രൂപയില്‍ താഴെയായിരുന്നു.

25 ലക്ഷം മുതല്‍ 50 ലക്ഷം വരെ ചെലവഴിക്കുന്നവരുടെ ആകെ എണ്ണം 23 ശതമാനവും 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ ചെലവഴിക്കുന്നവരുടെ എണ്ണം 19 ശതമാനവുമാണ്.

82 ശതമാനം ദമ്പതികളും വ്യക്തിഗത സമ്പാദ്യത്തിലൂടെയും കുടുംബ സമ്പാദ്യത്തിലൂടെയും വിവാഹത്തിന് പണം കണ്ടെത്തി. 12 ശതമാനം ദമ്പതികള്‍ വായ്പയെടുത്താണ് വിവാഹം കഴിച്ചത്. 6 ശതമാനം പേര്‍ സ്വത്തുക്കള്‍ വിറ്റാണ് പണം കണ്ടെത്തിയത്.

ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മാത്രം 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നും ഇതിനായി 6 ലക്ഷം കോടി രൂപ ചിലവഴിക്കുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കണക്കാക്കുന്നു.

X
Top